
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 36 വർഷം തടവ്
തളിപ്പറമ്പിൽ 7 വയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച കേസിൽ 77കാരനായ മുത്തച്ഛന് 36 വർഷം തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് വിധിച്ചത്. 2023 ലാണ് സംഭവം. സ്വന്തം വീട്ടിലായിരുന്നു പീഡനം. തളിപ്പറമ്പ് ഇൻസ്‌പെക്ടർ ആയിരുന്ന എ.വി.ദിനേശ്, എസ്ഐ പി.യദു കൃഷ്ണൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. മറ്റു രണ്ട് പേരക്കുട്ടികളെ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ ഒരു കേസിൽ കണ്ണൂർ പോക്‌സോ കോടതി നേരത്തെ…