വയനാട്ടിലെ വന്യജീവി ആക്രമണം നേരിടാൻ നടപടി വേണമെന്ന് ആവശ്യം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി എംപി

വയനാട്ടിലെ വന്യജീവി ആക്രമണം നേരിടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വന്യജീവി-മനുഷ്യ സംഘർഷത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സ്ഥിര ജോലിയും, നഷ്ടപരിഹാരവും നൽകണമെന്ന് കത്തിൽ പറയുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലെ സംരക്ഷണത്തിന് ആവശ്യമായ ഫണ്ട് പ്രാദേശിക ഭരണകൂടങ്ങൾക്ക് ലഭ്യമല്ലെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നും എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഫണ്ടിനും വലിയ രീതിയിൽ കാലതാമസം ഉണ്ടാകുന്നുവെന്നും പ്രിയങ്ക കത്തിൽ വ്യക്തമാക്കുന്നു. സിസിടിവി ക്യാമറകൾ, തെർമൽ ട്രോളുകൾ അടക്കമുള്ള കാര്യങ്ങൾക്ക് പണം ആവശ്യമാണ്,…

Read More

മണിപ്പൂരിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ ബിജെപി ; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും

ബീരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറുന്നു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ബിജെപി എംഎൽഎമാർക്കിടയിൽ സമവായം എത്താനായില്ലെങ്കിൽ പാർലമെന്റ് സമ്മേളനത്തിന് ശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും. അതേസമയം എംഎൽഎമാരെ കേന്ദ്രനേതൃത്വം ഡൽഹിക്ക് വിളിപ്പിക്കുമെന്നാണ് വിവരം. ബീരേന്റെ രാജി കൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടിട്ടില്ലെന്നും കുക്കി സംഘടന പ്രതികരിച്ചു വേറെ വഴിയില്ലാതെ മുഖ്യമന്ത്രി സ്ഥാനം ബീരേൻ സിങ്ങ് രാജിവെച്ചെങ്കിലും ഇനി എന്ത് എന്നതിൽ ബിജെപി ആശയകുഴപ്പത്തിലാണ്. ഇന്നലെ ബിജെപി…

Read More