ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആസ്ഥാനത്തെത്തിയാണ് ​ഗ്യാനേഷ് ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാർ എത്തുന്നത്.  18 വയസ്സ് പൂർത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ​ഗ്യാനേഷ് കുമാർ പ്രതികരിച്ചു. ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങൾ, ചട്ടങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷൻ അന്നും ഇന്നും എന്നും വോട്ടർമാർക്കൊപ്പമുണ്ടെന്നും ഗ്യാനേഷ് കുമാർ പ്രതികരിച്ചു.

Read More

മാതൃകാപെരുമാറ്റച്ചട്ട ലംഘനം; ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ് എടുത്ത് പൊലീസ്

നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുഖ്യമന്ത്രി അതിഷിക്കെതിരെയും എഎപി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്ത് ഡല്‍ഹി പൊലീസ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് അതിഷിക്കെതിരെ കേസ് എടുത്തത്. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനാണ് എഎപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെ തടയുകയും മര്‍ദിക്കുകയും ചെയ്തതിനാണ് എഎപി പ്രവര്‍ത്തകരായ അഷ്മിത്, സാഗർ മേത്ത എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ബിജെപിയുടെ രമേഷ് ബിധുഡിക്കെതിരെ സംസാരിച്ചതിനാണ് തനിക്കെതിരായ കേസിന്…

Read More

അന്വേഷണത്തിന്‍റെ പേരിൽ വേട്ടയാടുന്നു; പൊലീസിനെതിരെ ഡിജിപിക്ക് കത്ത് നൽകി കസ്റ്റംസ് ചീഫ് കമ്മീഷണര്‍

അന്വേഷണത്തിന്‍റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കസ്റ്റംസ് മേധാവി. യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലൻസ്- പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്യുകയാണെന്നും പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് കസ്റ്റംസ് കമ്മീഷണർ കത്ത് നൽകി. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്‍റെ ക്വാർട്ടേഴ്സിൽ നടന്ന വിജിലൻസ് റെയ്ഡിനെ തുടർന്നാണ്…

Read More

വെടിനിർത്തിൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ഇസ്രയേൽ സൈനിക മേധാവി; ഹാലവിയ്ക്ക് പകരം ആരെന്ന് തീരുമാനമായിട്ടില്ല

ഇസ്രയേലി സൈനിക മേധാവി സ്ഥാനം രാജിവയ്ക്കുകയാണെന്ന് ഹെർസി ഹാലവി. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ഹാലവിയ്ക്ക് പകരം ആരെന്ന് തീരുമാനമായിട്ടില്ല. മാർച്ചിൽ താൻ ചുമതല ഒഴിയുമെന്നാണ് ഹാലവി പ്രതിരോധമന്ത്രി ഇസ്രായേൽ കാർട്സിനെ രേഖാമൂലം അറിയിച്ചത്. സൈന്യത്തിന്‍റെ ദക്ഷിണ കമാൻഡ് മേധാവി യാരോണ്‍ ഫിൻകെഷമാനും രാജി പ്രഖ്യാപിച്ചു. ഹമാസ് ആക്രമണത്തിന് ശേഷം യുദ്ധം 15 മാസം പിന്നിട്ട് വെടിനിർത്തിൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് രാജി. വെടിനിർത്തലിന്‍റെ ആദ്യ…

Read More

ഇന്ത്യൻ വംശജ തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും; പ്രഖ്യാപനവുമായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്

 യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ ഇന്ത്യൻ വംശജ തുൾസി ഗബാർഡിനെ നാഷനൽ ഇന്റലിജൻസ് ഡയറക്ടറാക്കുമെന്നു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുൾ‍സി നേരത്തേ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു. റിപ്പബ്ലിക്കൻ അനുകൂല ചാനലായ ഫോക്സ് ന്യൂസിലെ അവതാരകൻ പീറ്റ് ഹെഗ്‌സെത് പ്രതിരോധ സെക്രട്ടറിയാകും. ആർമി നാഷനൽ ഗാർഡിൽ സേവനമനുഷ്ഠിച്ചിരുന്ന ഹെഗ്സെത് തീവ്രനിലപാടു മൂലം സേനയുമായി തല്ലിപ്പിരിഞ്ഞു രാജിവയ്ക്കുകയായിരുന്നു. അറ്റോർണി ജനറലായി മാറ്റ് ഗെയ്റ്റ്സ്, സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) മേധാവിയായി ജോൺ…

Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ വിധി പറയും. നവംബർ 10 വരെ കാലാവധി ഉണ്ടെങ്കിലും, അവസാന പ്രവൃത്തി ദിവസം ഇന്നാണ്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ, ന്യൂനപക്ഷ പദവി സംബന്ധിച്ച് കേസിലാണ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് വിധി പറയുക. ഇന്ന് ഫുൾകോർട്ട് ചേർന്ന് യാത്രയയപ്പ് നൽകും. രാഷ്ട്രീയ പ്രാധാന്യവും മാനുഷിക പ്രാധാന്യമുള്ള കേസുകളിൽ വിധി പറഞ്ഞ ജഡ്ജിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ്വകാര്യത അവകാശം,ഇലക്ട്രൽ ബോണ്ട് അടക്കമുള്ള…

Read More

പ്രണബ് ജ്യോതിനാഥ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി‌ ചുമതലയേറ്റു

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥ് ചുമതലയേറ്റു. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അപേക്ഷ പരിഗണിക്കാതെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള പാനലിൽ പ്രണബ് ജ്യോതിനാഥിന്‍റെ പേരു കൂടി ഉൾപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. സംസ്ഥാനം നൽകിയ പാനലിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചീഫ് ഇലക്ഷൻ ഓഫീസറെ  തെരെഞ്ഞെടുത്തത്. അതേ സമയം പ്രണബ് ജ്യോതി നാഥ് നൽകിയ ഡെപ്യൂട്ടേഷൻ അപേക്ഷ പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ഭുവനേശ്വര്‍ ആസ്ഥാനമായ നാഷണൽ അനുമിനിയം കമ്പനി ചീഫ് വിജിലൻസ് ഓഫീസര്‍ പദവിയിലും നിയമനം…

Read More

‘മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണം’; പ്രധാനമന്ത്രിക്ക് ബിജെപി എംഎൽഎമാരുടെ കത്ത്

മണിപ്പൂരിലെ സർക്കാരിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു പക്ഷം ബിജെപി എംഎൽഎമാർ രം​ഗത്ത്. ഇക്കാര്യമുന്നയിച്ച് ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 19 എംഎൽഎമാരാണ് മുഖ്യമന്ത്രിക്കെതിരായ നീക്കവുമായി രം​ഗത്തുവന്നിരിക്കുന്നത്. മണിപ്പൂരിലെ ആഭ്യന്തര പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം മുഖ്യമന്ത്രിയെ മാറ്റുകയാണെന്ന് എംഎൽഎമാർ കത്തിൽ വ്യക്തമാക്കി. ഒന്നര വർഷം പിന്നിടുന്ന മണിപ്പൂർ കലാപം മുന്നോട്ട് പോകുമ്പോഴും അവിടെ സമാധാനം കൊണ്ടുവരാൻ ഭരണകക്ഷിയായ ബിജെപിക്ക് കഴിയുന്നില്ല. ഇതുകൊണ്ടുതന്നെയാണ് ഭരണകക്ഷി എംഎൽഎമാർ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒരു മന്ത്രി, നിയമസഭാ…

Read More

‘ഇന്ത്യ വികസിക്കുന്നത് വിദേശ രാജ്യങ്ങൾ ഇഷ്ടപ്പെടുന്നില്ല’; ഇന്ത്യക്കെതിരെ രാജ്യാന്തര ഗൂഢാലോചനയെന്ന് ആർഎസ്എസ് മേധാവി

ഇന്ത്യയ്‌ക്കെതിരെ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇന്ത്യ വികസിക്കുന്നത് വിദേശ രാജ്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ബംഗ്ലദേശിലെ ഹിന്ദുക്കൾക്ക് സഹായം ആവശ്യമാണെന്നും അവർക്കു നേരെയുള്ള ആക്രമണം നല്ലതല്ലെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. നവരാത്രിയുമായി ബന്ധപ്പെട്ട് ആർഎസ്എസ് നാഗ്പുരിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസംഗം. ‘‘നമ്മുടെ അയൽരാജ്യമായ ബംഗ്ലദേശിൽ എന്താണ് സംഭവിച്ചത്? ഇതിനു ചില കാരണങ്ങളുണ്ടാകാം. ബന്ധപ്പെട്ടവർ അത് ചർച്ച ചെയ്യും. എന്നിരുന്നാലും, ഹിന്ദുക്കൾക്കെതിരെ അതിക്രമം നടത്തുന്ന പാരമ്പര്യം ആവർത്തിച്ചു. ഹിന്ദുക്കൾക്ക് മാത്രമല്ല, ബംഗ്ലദേശിലെ…

Read More

‘ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് അറിയിക്കമായിരുന്നു’; മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന് ഗവര്‍ണര്‍;

ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖം വീണ്ടും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി എല്ലാ വിവരങ്ങളും തന്നാൽ രാഷ്ട്രപതിയെ അറിയിക്കുംമെന്നും അത് തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്വർണക്കടത്ത് തടയേണ്ടത് കസ്റ്റംസ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കസ്റ്റംസ് നടപടികളിൽ പോരായ്മ ഉണ്ടെങ്കിൽ എന്ത് കൊണ്ട് മുമ്പ് ഇക്കാര്യം അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ചോദിച്ചു. ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് മുഖ്യമന്ത്രി അറിയിക്കണമായിരുന്നു. അഭിമുഖത്തിലെ പരാമര്‍ശം മുഖ്യമന്ത്രി പറഞ്ഞതല്ലെങ്കിൽ എന്തുകൊണ്ട് ദ…

Read More