
ചിയ സീഡ് കൃഷിയിൽ വിജയം കൊയ്ത് സൗദി
ചിയ വിത്ത് കൃഷിയിൽ വിജയം കൊയ്ത് സൗദി അറേബ്യ. മക്ക പ്രദേശങ്ങളിലാണ് ചിയ വിത്ത് കൃഷിയിൽ മികച്ച വിളവ് ലഭിച്ചത്. കുറഞ്ഞ ജലം ഉപയോഗിച്ച് കൃഷി ചെയ്യാൻ കഴിയുന്നതിനാൽ സൗദിക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ചിയ കൃഷി. 130 ദിവസത്തിനുള്ളിൽ വിളവെടുക്കാമെന്നതും ഗുണമാണ്. 15 മുതൽ 30 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വളരുന്നതിനാൽ സൗദി അറേബ്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളും കൃഷിക്ക് അനുയോജ്യമാണ്. ബ്രെഡ്, കുക്കീസ്, സ്‌നാക്കുകൾ,കോസ്മറ്റിക്‌സ് ഉൽപന്നങ്ങൾ, ജ്യുസ്, പാനീയങ്ങൾ എന്നിവക്കായാണ് ചിയ പ്രധാനമായും ഉപയോഗിക്കുന്നത്….