
ഗുജറാത്തിൽ നാലുവയസ്സുകാരിയെ നരബലി നൽകി
ഗുജറാത്തിൽ നാലുവയസ്സുകാരിയെ തട്ടിയെടുത്ത് നരബലി നൽകി. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ 42 വയസുള്ള ലാലാ ഭായി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ഛോട്ടാ ഉദേപൂരിലെ ബോദേലി ഗ്രാമത്തിൽ സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെയും ഗ്രാമവാസികളുടെയും മുന്നിലാണ് കൊലപാതകം നടന്നത്. ലാലാ ഭായിയുടെ വീടിനോട് ചേർന്ന് ക്ഷേത്രമുണ്ട്. കുട്ടിയെ കൊലപ്പെടുത്തി ഇയാൾ രക്തം ക്ഷേത്രത്തിന്‍റെ പടവുകളിൽ ഒഴിച്ചതായി അഡിഷണൽ പോലീസ് സൂപ്രണ്ട് ഗൗരവ് അഗർവാൾ പറഞ്ഞു. പെൺകുട്ടിയുടെ മാതാവ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തിങ്കളാഴ്ച…