
പീഡന ശ്രമത്തിനിടെ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ 13 കാരന്‍ അറസ്റ്റില്‍
ഛത്തീസ്ഗഡില്‍ പീഡന ശ്രമത്തിനിടെ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ 13 കാരന്‍ അറസ്റ്റിലായി. ബിലാസ്പൂരിലെ ഒരു റസിഡന്‍ഷ്യല്‍ കോളനിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മരിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച കുട്ടിയെ കാണാനില്ലെന്ന് മതാപിതാക്കള്‍ പോലീസില്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്. പ്രതിയും പെണ്‍കുട്ടിയും കോളനിയിലെ ലേബര്‍ ക്വാര്‍ട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കോര്‍ട്ടേഴ്സിലുള്ളവരെ ചോദ്യം ചെയ്യുന്നതിനിടെ 13 കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയേയും കൊണ്ട് പതിമൂന്നുകാരന്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് പോകുന്നത്…