നാഗ്പൂരിലെ ഹിന്ദുത്വ അക്രമം; ഛാവ സിനിമയെ കുറ്റപ്പെടുത്തി ദേവേന്ദ്ര ഫട്നാവിസ്

മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരിൽ ഹിന്ദുത്വ സംഘടനകൾ നടത്തിയ അക്രമങ്ങളിൽ വിക്കി കൗശലിന്‍റെ ‘ഛാവ’ സിനിയമയെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രം​ഗത്ത്. കലാപവും സംഘർഷങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര നിയമസഭയിൽ പറഞ്ഞു. അക്രമികൾ ലക്ഷ്യമിട്ടത് പ്രത്യേക വിഭാഗത്തിന്‍റെ വീടുകളും സ്ഥാപനങ്ങളുമാണ്. ഇതിനു പിന്നിൽ വലിയ ഗൂഡാലോചനയുണ്ട്. വിക്കി കൗശൽ നായകനായ, ഛത്രപതി സംഭാജി മഹാരാജിന്‍റെ കഥ പറയുന്ന ഛാവ സിനിമയാണ് സംഘർഷത്തിന് പ്രേരിപ്പിച്ചതെന്നും ജനക്കൂട്ടം അക്രമത്തിൽനിന്ന് പിന്തിരിയണമെന്നും…

Read More