
ഇന്നലെ ചെറായി പാലത്തിന് മുകളിൽ നിന്ന് ചാടിയ 18 കാരിയുടെ മൃതദേഹം കണ്ടെത്തി
എറണാകുളം വടക്കൻ പറവൂർ ചെറായി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് 18 കാരി പാലത്തിൽ നിന്നും ചാടിയത്. തുടർന്ന് ഇന്നലെ പോലീസും ഫയർഫോഴ്സും സ്കൂബ ടീമും തെരച്ചിൽ നടത്തിയെങ്കിലും, കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചാടിയ സ്ഥലത്തിൽ നിന്നും 300 മീറ്റർ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെയാണ് പെൺകുട്ടി പുഴയിലേക്ക് ചാടിയത്. നാട്ടുകാരിൽ ചിലർ പെൺകുട്ടിയെ കണ്ടെങ്കിലും രക്ഷിക്കാനായില്ല. രാവിലെ മുതൽ ഫയർ ഫോഴ്സും പൊലീസുമൊക്കെ നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും…