
മസ്കത്ത് -കേരള സെക്ടറിൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ്
പെരുന്നാളിനോടനുബന്ധിച്ച് മസ്കത്ത് -കേരള സെക്ടറിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി വിമാന കമ്പനികൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കിൽ ടിക്കറ്റ് ലഭിക്കുന്ന സന്തോഷത്തിലാണ് ഒമാനിലെ പ്രവാസി മലയാളികൾ. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വരെ 50 റിയാലിൽ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്. മുൻ വർഷങ്ങളിൽ മൂന്ന് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയർന്നിരുന്ന റമദാനിലെ അവസാന ദിനങ്ങളിൽ ഇത്തവണ താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നുണ്ട്. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്കാണ് നിരക്ക് കുറവുള്ളത്. നിരക്ക് കൂടുതൽ തിരുവനന്തപുരത്തേക്കുമാണ്. സലാലയിൽ നിന്നുള്ള നിരക്കുകളിലും ഇത്തവണ…