
മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ ഇന്ന് ചുമതലയേൽക്കും; ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുക്കും
മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍യാദവ് ഇന്ന് രാവിലെ 11.30ന് ഭോപ്പാലിൽ സത്യപ്രതിജ്ഞ ചെയ്യും. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായി ഉച്ചക്ക് രണ്ട് മണിക്ക് റായ്പൂരില്‍ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ ഉപമുഖ്യമന്ത്രിമാരായി രാജന്ദ്രേ ശുക്ലയും ജഗദീഷ് ദേവഡയും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവർ പങ്കെടുക്കും. മൂന്ന് തവണ…