
ചാറ്റ് ജി.പി.ടിക്കായി ഓപ്പൺ എ.ഐ പുതിയ ഇമേജ് ജനറേറ്റർ പുറത്തിറക്കി
ഓപ്പൺ എ.ഐ ചാറ്റ് ജി.പി.ടിക്കായി ഏറ്റവും പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ പുറത്തിറക്കി. ഇത് വരെ ഉണ്ടായവയിൽ ഏറ്റവും നൂതനമായ മോഡലാണിത്. ഓപ്പൺ എ.ഐ, സി.ഇ.ഒ സാം ആൾട്ട്മാൻ X വഴിയാണ് ഈ വാർത്ത പങ്കുവെച്ചത്. “ഈ മോഡൽ ഉപയോഗിച്ച് ഉണ്ടാക്കിയ ചില ചിത്രങ്ങൾ കണ്ടപ്പോൾ, അവ എ.ഐ സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കാൻ ആയില്ലെന്ന്,” അദ്ദേഹം പറഞ്ഞു. “ഉപയോക്താക്കൾക്ക് സൃഷ്ടിപരമായ സ്വാതന്ത്ര്യം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാൽ, അതോടൊപ്പം സുരക്ഷയും നിയന്ത്രണങ്ങളും ഉറപ്പാക്കേണ്ടതുണ്ട്”- ആൾട്ട്മാൻ കൂട്ടിച്ചേർത്തു. ധാരാളം മാറ്റങ്ങൾ…