ജീവകാരുണ്യ പ്രവർത്തനത്തിന് 70 മില്യൻ റിയാൽ സംഭാവന നൽകി സൗദി ഭരണാധികാരിയും കിരീടാവകാശിയും

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള അഞ്ചാമത്തെ ദേശീയ ക്യാംപെയിന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും 70 മില്യൻ റിയാലിന്റെ സംഭാവന നൽകി. ഇഹ്സാൻ പ്ലാറ്റ്ഫോമിലൂടെയാണ് സംഭാവന നൽകിയത്. സൽമാൻ രാജാവ് 40 മില്യൻ റിയാൽ സംഭാവന നൽകിയപ്പോൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 30 മില്യൻ റിയാൽ സംഭാവന നൽകി. അവരുടെ സംഭാവനകൾ മാനുഷികവും ജീവകാരുണ്യവുമായ സംരംഭങ്ങളോടുള്ള സൗദി നേതൃത്വത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ്. 2021ൽ ‘ഇഹ്സാൻ’ പ്ലാറ്റ്ഫോം ആരംഭിച്ചതു മുതൽ…

Read More

കു​വൈ​ത്ത് ചാ​രി​റ്റി വ​ക 2,500 ട​ൺ സ​ഹാ​യം

കു​വൈ​ത്ത് ആ​സ്ഥാ​ന​മാ​യു​ള്ള കു​വൈ​ത്ത് റി​ലീ​ഫ് സൊ​സൈ​റ്റി സു​ഡാ​നി​ലേ​ക്ക് ഏ​ക​ദേ​ശം 2,500 ട​ൺ മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ച്ച​താ​യി ഖാ​ർ​ത്തൂ​മി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഡോ. ​ഫ​ഹ​ദ് അ​ൽ തെ​ഫീ​രി അ​റി​യി​ച്ചു. ചാ​രി​റ്റി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ഹാ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദ​രി​ദ്ര​രാ​യ അ​റ​ബ്-​ആ​ഫ്രി​ക്ക​ൻ രാ​ഷ്ട്ര​ത്തി​ലേ​ക്ക് അ​യ​ക്കു​ന്ന നി​ര​ന്ത​ര സ​ഹാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​പ്പ​ൽ വ​ഴി ച​ര​ക്ക് അ​യ​ച്ച​ത്. സു​ഡാ​നി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ന് കു​വൈ​ത്ത് സ്ഥാ​പി​ച്ച എ​യ​ർ ബ്രി​ഡ്ജ് കൂ​ടാ​തെ​യാ​ണ് ക​പ്പ​ൽ ലോ​ഡു​ക​ളെ​ന്നും ഡോ. ​ഫ​ഹ​ദ് അ​ൽ തെ​ഫീ​രി പ​റ​ഞ്ഞു….

Read More

ഷാർജ ചാരിറ്റിക്ക് എയർ അറേബ്യ യാത്രക്കാർ നൽകിയത് അഞ്ചര ലക്ഷം ദിർഹം

ആ​റു മാ​സ​ത്തി​നി​ടെ എ​യ​ർ അ​റേ​ബ്യ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ ഷാ​ർ​ജ ചാ​രി​റ്റി​ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്​​ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​ത്​ 5,56,000 ദി​ർ​ഹം. സ​ഹാ​ബ്​ അ​ൽ ഖൈ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ​ണം സ്വ​രൂ​പി​ച്ച​ത്. എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ സീ​റ്റു​ക​ളി​ൽ വെ​ച്ച ക​വ​റു​ക​ളി​ൽ സം​ഭാ​വ​ന ന​ൽ​കു​ന്ന പ​ദ്ധ​തി ‘ബോ​ർ​ഡ്​ ഓ​ൺ എ​ൻ​വ​ല​പ്​’. ഇ​തു​വ​ഴി പി​രി​ച്ചെ​ടു​ത്ത പ​ണം പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും യു​ദ്ധ​ങ്ങ​ളും ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ക്കു​ക, ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക, ജ​ന​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കും. ഷാ​ർ​ജ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ന്‍റെ…

Read More

ഖത്തർ റെഡ് ക്രസന്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവിട്ടത് 48.3 കോടി റിയാൽ

ഈ വർഷം ഖത്തർ റെഡ് ക്രസന്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവിട്ടത് 48.3 കോടി ഖത്തർ റിയാൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 87 ലക്ഷം പേർ സേവനങ്ങളുടെ ഗുണഭോക്താക്കളായി. ഇസ്രായേൽ ആക്രമണങ്ങൾകൊണ്ട് ജീവിതം ദുസ്സഹമമായ ഗസ്സയിൽ നിസ്സീമമായ പ്രവർത്തനങ്ങൾ കൊണ്ട് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയാണ് ഖത്തർ റെഡ് ക്രസന്റ്. ഇതിനിടയിലാണ് ഈ വർഷത്തെ കണക്കുകൾ സംഘടന പങ്കുവെച്ചത്. 28 രാജ്യങ്ങളിലായി 87 ലക്ഷം മനുഷ്യരിലേക്കാണ് സംഘടനയുടെ സേവനങ്ങളെത്തിയത്. ഇതിൽ 11 ലക്ഷത്തോളം പേർ ഖത്തറിലെ താമസക്കാരാണ്. സംഘടനയുടെ സേവന…

Read More

കരുതലിന്റെ റമസാനായി ‘ലീവ് യുവർ മാർക്ക് ‘ ക്യാംപെയ്‌ന് തുടക്കമായി

റമസാനിൽ നിർധന വിഭാഗങ്ങൾക്ക് കൈത്താങ്ങായി ഖത്തർ ചാരിറ്റിയുടെ ക്യാംപെയ്‌ന് തുടക്കമായി. ഖത്തർ ഉൾപ്പെടെ 41 രാജ്യങ്ങളിലെ 19 ലക്ഷം പാവപ്പെട്ടവർക്ക് ക്യാംപെയ്ൻ ആശ്വാസമാകും. കടക്കെണിയിൽപ്പെട്ട് പ്രയാസപ്പെടുന്നവർക്ക്  സാമ്പത്തിക സഹായവും നൽകും.  ‘ലീവ് യുവർ മാർക്ക്’ എന്ന പ്രമേയത്തിൽ 11.8 കോടി റിയാൽ ചെലവിട്ടാണ് ഇത്തവണത്തെ ക്യാംപെയ്ൻ നടത്തുന്നത്. നോമ്പുകാർക്ക് ഭക്ഷണം നൽകൽ,  സക്കാത്ത് അൽ ഫിത്ർ, ഈദ് വസ്ത്രങ്ങൾ, അനാഥർക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാം ഈദ് സമ്മാനം എന്നിങ്ങനെ 4 പദ്ധതികൾ ഉൾപ്പെട്ടതാണ് റമസാൻ ക്യാംപെയ്ൻ….

Read More