ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്; അപവാദ പ്രചാരണം അവസാനിപ്പിക്കണം: യൂട്യൂബ് ചാനലുകൾക്കെതിരെ നവീൻ ബാബുവിന്റെ മകൾ

കുടുംബത്തിനെതിരെ യൂട്യൂബ് ചാനലുകൾ വഴി നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് എഡിഎം നവീൻ ബാബുവിന്റെ മകൾ. ഓൺലൈൻ മാധ്യമങ്ങൾ വഴി അച്ഛന്റെ സഹോദരനെതിരെ അപവാദപ്രചരണം നടത്തുന്നു. കേസ് അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛൻറെ സഹോദരനാണ്. അദ്ദേഹത്തെ ചില ആളുകൾ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്. അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ്….

Read More

വാട്സ്ആപ്പിൽ ഓട്ടോമാറ്റിക് ആൽബം ഫീച്ചർ എത്തുന്നു

വാട്സ്ആപ്പ് അടുത്തിടെ പുറത്തിറക്കിയ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നാണ് ചാനൽ. ഓരോ ദിവസം കഴിയുംതോറും ചാനലിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്. ഇപ്പോഴിതാ ചാനൽ ഉപഭോക്താക്കൾക്കായി ഓട്ടോമാറ്റിക്ക് ആല്‍ബം ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷനിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ കൊണ്ടുവന്നത്. ചാനല്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം തരത്തിലാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചാനലില്‍ അഡ്മിന്‍മാര്‍ പങ്കുവെയ്‌ക്കുന്ന ചിത്രങ്ങളും വീഡിയോകളും വാട്‌സ്ആപ്പ് ഓട്ടോമാറ്റിക്കായി ഓര്‍ഗനൈസ് ചെയ്ത് ഒറ്റ ആല്‍ബമാക്കി മാറ്റുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്….

Read More

വ്യാജ വാര്‍ത്തകള്‍ തടയാൻ ‘നോട്ട് വെരിഫൈഡ്’ ലേബല്‍; യൂട്യൂബിന് നിര്‍ദേശവുമായി സര്‍ക്കാര്‍

വീഡിയോകളുടെ മുകളില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്നര്‍ത്ഥം വരുന്ന ‘നോട്ട് വെരിഫൈഡ്’ എന്ന മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദേശവുമായി സര്‍ക്കാര്‍. വ്യാജ വാര്‍ത്താ ചാനലുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും ഇല്ലാതാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് വെള്ളിയാഴ്ച സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഉപഭോക്താക്കളുടെ, പ്രത്യേകിച്ചും കുട്ടികളുടെ സൈബര്‍ സുരക്ഷ ശക്തിപ്പെടുത്താനും ഉറപ്പുവരുത്താനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍…

Read More