മാതാപിതാക്കളുടെ എതിർപ്പ് ഇനി പരിഗണിക്കില്ല; 18 തികഞ്ഞാൽ ഇഷ്ടവിവാഹം: നിയമഭേദഗതിയുമായി യുഎഇ

18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയിൽ ഏപ്രിൽ 15ന് നിലവിൽ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കൾ എതിർത്താലും ഇനി പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം. പങ്കാളികൾ തമ്മിൽ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം റജിസ്റ്റർ ചെയ്യാൻ കഴിയൂ. വിവാഹത്തിന് അന്തിമ രൂപം നൽകിയ ശേഷം പിൻമാറിയാൽ പരസ്പരം നൽകിയ സമ്മാനങ്ങൾ വീണ്ടെടുക്കാം.  വിവാഹ മോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18…

Read More

‘കെക്കിയസ് മാക്സിമസ്’; സോഷ്യല്‍ മീഡിയയില്‍ പേരു മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്

സമൂഹമാദ്ധ്യമങ്ങളില്‍ എക്സില്‍ തന്റെ പ്രൊഫൈല്‍ നെയിം മാറ്റി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ഇലോണ്‍ മസ്‌ക് എന്ന പേര് ‘കെക്കിയസ് മാക്സിമസ്’ എന്നാക്കി മാറ്റിയിരിക്കുകയാണ് മസ്‌ക്. പേര് മാത്രമല്ല, പേരിനൊപ്പം അദ്ദേഹം തന്റെ പ്രൊഫൈല്‍ ചിത്രവും മാറ്റിയിട്ടുണ്ട്. വീഡിയോ ഗെയിം ആയ ജോയ്സ്റ്റിക്കിലെ ‘പെപ്പെ ദി ഫ്രോഗ്’ ആണ് ഇലോണ്‍ മസ്‌കിന്റെ പുതിയ പ്രെെൈാഫല്‍ ചിത്രം. എന്നാല്‍ ഈ പുതിയ മാറ്റം എന്തിനാണെന്ന ചര്‍ച്ചകാണ് ഇപ്പോള്‍ നടക്കുന്നത്. ഇലോണ്‍ മസ്‌ക് എന്തിനാണ് എക്സില്‍ തന്റെ പ്രൊഫൈല്‍…

Read More

റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി

റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി. മുൻഗണന വിഭാഗത്തിൽപ്പെട്ട മുഴുവൻ ആളുകൾക്കും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സമയം നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. പിങ്ക് വിഭാഗത്തിൽ പെട്ട 83.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി. ഇ കെവൈസി അപ്ഡേഷനുള്ള സമയപരിധി ഒക്ടോബർ 25ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും 16 ശതമാസത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തികരിക്കാൻ ഉള്ളതായി കാണുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ മസ്റ്ററിംഗ് 2024…

Read More

പിണറായിക്ക് ഒപ്പമുള്ള ഫേസ്‌ബുക്ക് കവർ ഫോട്ടോ മാറ്റി പിവി അൻവർ; പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോ കവർ ചിത്രമാക്കി

മുഖ്യമന്ത്രിയും പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ ഫേസ്ബുക്കിലെ കവർചിത്രം മാറ്റി പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോ കവർ ചിത്രമാക്കി. സമൂഹ മാധ്യമങ്ങളിൽ അൻവറിന് സൈബർ സഖാക്കൾ വലിയ പിന്തുണയാണ് നൽകുന്നത്. പരസ്യ പ്രസ്താവനകൾ താത്കാലികമായി നിർത്തുന്നുവെന്ന് അൻവർ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു. കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. തന്‍റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഇടതുപാളയത്തിൽ…

Read More

ഫോണ്‍ വഴി പണം അയക്കുമ്പോള്‍ ആള് മാറിയോ?; പരിഹാരവുമായി റിസര്‍വ് ബാങ്ക്

അത്യാവശ്യ ഘട്ടങ്ങളിലെ പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നല്‍കുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. എന്നാല്‍ പലപ്പോഴും യുപിഐ പേമെന്റുകളുടെ കാര്യത്തില്‍ സംഭവിക്കുന്ന അബദ്ധമാണ് തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കുന്നതും അല്ലെങ്കില്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ തുക ട്രാന്‍സ്ഫര്‍ ആയിപ്പോകുന്നതുമൊക്കെ. പരിചയമുള്ള ഒരാള്‍ക്കാണ് തെറ്റായ തുക അയക്കുന്നതെങ്കില്‍ ആളെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ അപ്പോള്‍ തന്നെ തിരിച്ച് നമ്മുടെ അക്കൗണ്ടിലേക്ക് അയാള്‍ അത് അയച്ച് നല്‍കും. എന്നാല്‍ ഒരു നമ്പറോ യുപിഐ ഐഡിയോ മാറിപ്പോയത് കാരണം ഒരു അപരിചിതനാണ് പണം ട്രാന്‍സ്ഫര്‍…

Read More

ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം

ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ (12623) സമയക്രമത്തിൽ ഇന്നു മുതൽ മാറ്റം. ട്രെയിൻ 15 മിനിറ്റ് നേരത്തെ ചെന്നൈയിൽ നിന്ന് പുറപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഇന്നലെ വരെ രാത്രി 7.45നാണ് ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടിരുന്നതെങ്കിൽ, ജൂലൈ 15 തിങ്കളാഴ്ച മുതൽ ട്രെയിൻ രാത്രി 7.30ന് പുറപ്പെടും. ഇതനുസരിച്ച് കേരളത്തിൽ ട്രെയിൻ എത്തുന്ന സമയക്രമത്തിലും വ്യത്യാസമുണ്ടാകും. പാലക്കാട് ജംക്‌ഷനിൽ പുലർച്ചെ 3.52നാണ് ട്രെയിൻ എത്തിയിരുന്നതെങ്കിൽ ഇനി മുതൽ 3.37ന്…

Read More

മാസപ്പടി കേസ് ഹർജിയിൽ നിലപാട് മാറ്റി കുഴൽനാടൻ; ഒന്നിൽ ഉറച്ച് നിൽക്കൂവെന്ന് വിജിലൻസ് കോടതി

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നിലപാടു മാറ്റി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്ന മുൻ ആവശ്യത്തിനു പകരം, കോടതി നേരിട്ടു കേസെടുത്താൽ മതിയെന്നാണു കുഴൽനാടന്റെ പുതിയ ആവശ്യം. അതേസമയം, ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി മാത്യു കുഴൽനാടനോട് ആവശ്യപ്പെട്ടു. കേസിൽ ഈ മാസം 12ന് കോടതി വിധിപറയും. അതേസമയം, ഹർജിക്കാരന്റെ നിലപാടു മാറ്റത്തിലൂടെ ഹർജി…

Read More

ആണ്‍കുഞ്ഞിനെ ജനിപ്പിക്കാന്‍ കുറിപ്പ് കൈമാറിയ സംഭവം; പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണം: ഹൈക്കോടതി

പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണമെന്ന് ഹൈക്കോടതി. ആണ്‍കുഞ്ഞിനെ ജനിപ്പിക്കാന്‍ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു യുവതി നൽകിയ ഹർജി കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരുന്നു. ഇതിന്റെ തുടർവാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കുടുംബക്ഷേമ വകുപ്പിനു കീഴിലുള്ള പ്രീ നേറ്റൽ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ അഡീഷനൽ ഡയറക്ടർക്കു കഴിഞ്ഞ ഡിസംബറിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് ആരോപിച്ചാണു കൊല്ലം സ്വദേശിനി…

Read More

‘എല്ലാം മാറിയിരിക്കുന്നു; എന്നാല്‍ ഞാന്‍ എന്നും പഴയ ഞാന്‍ തന്നെ’: ഭാവന

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഭാവന. ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഭാവന വളരെ പെട്ടന്നാണ് മലയാളികളുടെ ഇഷ്ടം നേടിയെടുത്തത്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും സജീവമായ താരത്തിന് അവിടെയും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഭാവന പങ്കുവെയ്‌ക്കുന്ന ചിത്രങ്ങളെല്ലാം ആരാധക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനില്‍ ഉള്ള ഭാവനയുടെ ചിത്രങ്ങള്‍ വൈറല്‍ ആവുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കുളളില്‍ നിരവധി ലൈക്കും കമന്റുമാണ് ചിത്രങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്. കറുപ്പില്‍ വെള്ള…

Read More

ക്ഷേമ കോർപ്പറേഷന്‍റെ പേരിൽ നിന്ന് വികലാംഗർ എന്ന പദം നീക്കി

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്‍റലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. വികലാംഗർ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ നേരത്തേ തന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് കേന്ദ്ര സർക്കാരിന് കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും സാങ്കേതിക…

Read More