സെസ് ചുമത്തുക ലക്ഷ്യമല്ല; സാധ്യത മാത്രം: തുടര്‍ഭരണം ലക്ഷ്യമെന്ന് പിണറായി

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.പാർട്ടി നയങ്ങൾക്ക് അകത്ത് നിന്നാണ് നയരേഖ. നടത്തിപ്പിൽ സുതാര്യത ഉണ്ടാകും.ജനങ്ങളോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പ്. സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.വികസനത്തിന് ജനം അനുകൂലമാണ് , അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും തുടർ ഭരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു വിഭവസമാഹരണത്തിൽ ചിലർ ആശങ്കയുണ്ടാക്കുന്നു.വിഭവസമാഹരണത്തിൽ ജനദ്രോഹ നിലപാടില്ല.സർക്കാർ സൗജന്യങ്ങൾ അർഹതയുള്ളവർക്ക് മാത്രമായിരിക്കും.പാർട്ടി നയത്തിൽ നിന്നു തന്നെയാണ് നവ കേരള രേഖയെന്നും മുഖ്യമന്ത്രി…

Read More

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ സുപ്രധാന നടപടിക്ക് സർക്കാര്‍; നടപടി ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കും പിഴയെന്ന് മന്ത്രി

ഉപയോഗം കുറയ്ക്കുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനുമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സെസ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ വേസ്റ്റ് ബിന്നുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന നിയമം ഫെബ്രുവരി മുതൽ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. കപ്പൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് (പറക്കുളം) കുടുംബശ്രീ നിർമിക്കുന്ന തുണിസഞ്ചി വിതരണത്തിൻ്റെ ഉദ്ഘാടനവും വ്യാപാരികൾക്കുള്ള വേസ്റ്റ്  ബിന്നുകളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു…

Read More

അധിക ചെലവ് ജനങ്ങളിൽ നിന്ന് ഈടാക്കാൻ കെ.എസ്.ഇ.ബി; യൂണിറ്റിന് 22 പൈസ സെസ് ചുമത്തും

 കഴിഞ്ഞ രണ്ടു മാസം പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതു കാരണം ഉണ്ടായ അധിക ചെലവ് ജനങ്ങളിൽ നിന്ന് ഈടാക്കാൻ കെ.എസ്.ഇ.ബി നീക്കം. യൂണിറ്റിന് 22 പൈസ സെസ് ചുമത്തും. ഇതിനുള്ള അനുമതി തേടി വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചേക്കും. നിലവിൽ ബോർഡ് തീരുമാനിച്ച പത്തു പൈസയും വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയും സെസായി ഈടാക്കുന്നുണ്ട്. ഇതിനു പുറമേയാണ് പുതിയ സെസിന് നീക്കം.സാധാരണക്കാരുടെ വീടുകളിൽ ഒരു മാസം ശരാശരി 150 മുതൽ 200 യൂണിറ്റുവരെയാണ്…

Read More

ഇന്ധന സെസ് പിൻവലിക്കണം;പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹ സമരം 2ാംദിവസം

ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് 4 പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നും പ്രശ്നം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സെസിനെതിരെ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. യുവമോർച്ചയുടെ നിയമസഭാ മാർച്ചും ഇന്നാണ്  

Read More

നികുതിയും സെസും കൂട്ടാൻ കാരണം അസാധാരണ പ്രതിസന്ധി, ഇന്ധനവില കൂട്ടിയതിനെ പർവതീകരിക്കുന്നു; ധനമന്ത്രി

ബജറ്റിൽ നികുതിയും സെസും വർധിപ്പിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നത് ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താൻ കാരണം കേന്ദ്ര സർക്കാരാണ്.  നികുതിയും സെസ്സും കൂട്ടിയ സാഹചര്യം ജനങ്ങൾക്ക് ബോധ്യപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ധനമന്ത്രി സെസ് കൂട്ടിയതിനെ പർവ്വതീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു  ഫേസ്ബുക്ക് പോസ്റ്റ്  2023-24 ലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. ഭാവി കേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും…

Read More

ഇന്ധനത്തിനും മദ്യത്തിനും സെസ്; പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാനെന്ന് ധനമന്ത്രി

പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാനാണ് ഇന്ധനത്തിനും മദ്യത്തിനും സെസ് ഏർപ്പെടുത്തിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 11000 കോടി രൂപ സാമൂഹിക സുരക്ഷാ പെൻഷന് വേണം. പെൻഷൻ കൊടുക്കാൻ പണമില്ല എന്നുപറഞ്ഞ് അത് കൊടുക്കാതിരിക്കാനല്ല സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻറെ നികുതി അധികാരം പരിമിതമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ജി.എസ്.ടി വന്നതിന് ശേഷം സംസ്ഥാനത്തിന് വരുമാനമുണ്ടാകുന്ന പ്രധാന വഴി ഇന്ധന സെസ്സാണ്. പെട്രോൾ, ഡീസൽ സെസ് ഉൾപ്പെടെ ബജറ്റിലെ പുതിയ നികുതി പരിഷ്‌കരണങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ ന്യായീകരണം. കൃത്യമായ…

Read More

കേരളത്തിൽ ഇന്ധനവില കൂടും; പെട്രോൾ, ഡീസൽ ലീറ്ററിന് 2 രൂപ സെസ്

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിക്കും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

Read More