
വീടിനു മുന്നിൽ ലോഗോ പതിക്കാനാകില്ല’; കേന്ദ്രമന്ത്രിയോട് എംബി രാജേഷ്
കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന നഗര തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 687 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് കേരളം. പിഎംഎവൈ അർബൻ പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ഗുണഭോക്താക്കൾ വീടിനു മുന്നിൽ ലോഗോ പതിക്കണമെന്ന ആവശ്യം പിൻവലിക്കണമെന്നും മന്ത്രി എംബി രാജേഷ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി രാജേഷ് ഈ ആവശ്യം ഉന്നയിച്ചത്. ലോഗോ പതിക്കുന്നത് ഗുണഭോക്താക്കളുടെ അന്തസ്സിനെ ഹനിക്കുന്നതാണ് എന്നുള്ള കേരള സർക്കാരിന്റെ നിലപാട് കേന്ദ്രത്തെ ആവർത്തിച്ച്…