കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണം; അമിത് ഷായ്ക്ക് കത്തയച്ചു

കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് അയച്ചത്. ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സമീപ കാലത്തെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളം ലഹരി മാഫിയയുടെ പിടിയിലാകുകയാണെന്നും ഇടപെടൽ വേണമെന്നുമാണ് കത്തിലെ വ്യക്തമാക്കുന്നുണ്ട്.

Read More

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാ​നേ​ഷ് കു​മാ​ർ ചുമതലയേറ്റു

കേ​ന്ദ്ര സ​ർ​ക്കാ​റി​​ന്റെ നി​ർ​ണാ​യ​ക ദൗ​ത്യ​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്ന ഗ്യാ​നേ​ഷ് കു​മാ​ർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. രാ​ജീ​വ് കു​മാ​റി​​ന്റെ പി​ൻ​ഗാ​മി​യാ​യി 26ാമ​ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷ​ണ​റാ​യാ​ണ് ഗ്യാ​നേ​ഷ് കു​മാ​ർ അ​ധി​കാ​ര​മേറ്റ​ത്. 18 വയസ്സ് പൂർത്തിയായ എല്ലാവരും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ​ശേഷം അദ്ദേഹം പറഞ്ഞു. 2023ലെ ​നി​യ​മ​മ​നു​സ​രി​ച്ച് രൂ​പ​വ​ത്ക​രി​ച്ച സെ​ല​ക്ഷ​ൻ സ​മി​തി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ണ​റെ​യും (സി.​ഇ.​സി) തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷണ​ർ​മാ​രെ​യും നി​യ​മി​ച്ച​തി​നെ​തി​രാ​യ ഹർജി​ക​ൾ സു​പ്രീം​കോ​ട​തി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഗ്യാ​നേ​ഷ് കു​മാ​ർ ചുമതലയേറ്റിരിക്കുന്നത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ…

Read More

അംശ്ലീല ഉള്ളടക്കം ; 18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ

അശ്ശീല ഉള്ളടക്കം പ്രസിദ്ധീകരിച്ച 18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം. ഇൻഫോ‌ർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൻ. മുരുകൻ ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐടി 2021 നിയമ പ്രകാരം അശ്ലീല ഉള്ളടക്കം പബ്ലിഷ് ചെയ്യുന്നതിനെ നിയന്ത്രിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വ്യവസ്ഥകൾ പ്രകാരമാണ് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഫ്ലിക്‌സ്, എക്‌സ് പ്രൈം, ബെഷാരംസ്, മൂഡ് എക്‌സ്, പ്രൈം പ്ലേ എന്നിവക്കെതിരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ…

Read More

കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ നിയമ ഭേതഗതിയിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ ; വിദേശത്ത് നിന്ന് സ്വർണം കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി

ക​സ്റ്റം​സ്​ ബാ​ഗേ​ജ്​ ഡി​ക്ല​റേ​ഷ​ൻ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​വാ​ത്ത​ത് വി​ദേ​ശ​ത്തു​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണം കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കു​ന്നു. ആ​ഗോ​ള വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല കു​ത്ത​നെ ഉ​യ​​ർ​ന്നെ​ങ്കി​ലും ഇ​റ​ക്കു​മ​തി തീ​രു​വ​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​വു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​യി​ട്ടി​ല്ല. നി​ല​വി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്​​ 2016ൽ​ ​പു​റ​ത്തി​റ​ക്കി​യ ക​സ്റ്റം​സ്​ ബാ​ഗേ​ജ്​ ഡി​ക്ല​റേ​ഷ​ൻ ഭേ​ദ​ഗ​തി നി​യ​മ​മാ​ണ്. ഈ ​വ്യ​വ​സ്ഥ പ്ര​കാ​രം വി​ദേ​ശ​ത്ത്​ ഒ​രു വ​ർ​ഷം താ​മ​സി​ച്ച്​ മ​ട​ങ്ങു​ന്ന പു​രു​ഷ​ന്മാ​ർ​ക്ക്​ 20 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​വും സ്ത്രീ​ക്ക്​ 40 ഗ്രാം…

Read More

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ ; എതിർപ്പുമായി പ്രതിപക്ഷം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമന്ത്രി അർജുന്‍ റാം മേഘ്‍വാളാണ് ബില്‍ അവതരിപ്പിച്ചത്. ബില്ല് അവതരണം വോട്ടെടുപ്പിലൂടെ പാസാക്കി. 269 എംപിമാർ ബില്ലിനെ അനൂകൂലിച്ചപ്പോൾ 198 പേർ ബില്ലിനെ എതിർത്തു. ബിൽ ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വൈവിധ്യങ്ങളെ തകർക്കുന്ന ബില്ലിനെതിരെ മറ്റു പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. പ്രതിപക്ഷ നിരയിൽ അനുകൂലിക്കുന്നവർ ഉണ്ടെങ്കിൽ പറയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. മുന്നുമണിക്ക് സഭ വീണ്ടും ചേരും ബില്ല് അവതരിപ്പിക്കുന്ന…

Read More

പ്രളയം മുതൽ മുണ്ടക്കൈ ദുരന്തം വരെ എയർ ലിഫ്റ്റിന് ചെലവായ തുക കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സർക്കാർ ; ആശ്വാസത്തിനായി സമീപിച്ച കേരളത്തെ ഞെരിച്ച് കേന്ദ്രം

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ സഹായമുണ്ടാവാത്തതിലും അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും വിമർശനവും പ്രതിഷേധവും ശക്തമായിരിക്കെ കേരളത്തിന്റെ കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച് കേന്ദ്രം.‌ ദുരന്തങ്ങളിൽ എയര്‍ലിഫ്റ്റിന് ചെലവായ തുക കേരളം ‌തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 2019ലെ പ്രളയം മുതൽ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനം വരെയുള്ളതിന്റെ തുകയാണ് അടയ്ക്കേണ്ടത്. മുണ്ടക്കൈ ദുരന്തം നടന്ന് നാലര മാസമായിട്ടും യാതൊരു സാമ്പത്തിക സഹായവും കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം രം​ഗത്തെത്തിയിരിക്കുന്നത്. 2019ലെ…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം ; കൂടുതൽ സഹായം കിട്ടാൻ അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാരിനെ കേരളം ബോധ്യപ്പെടുത്തണം , ഹൈക്കോടതി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൂടുതൽ സഹായം കിട്ടാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന സർക്കിരനോട് ഹൈക്കോടതി. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ഏറ്റവും ഒടുവിലുത്തെ കണക്കനുസരിച്ച് 700 കോടിയോളം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ഉണ്ടെങ്കിലും ചെലവഴിക്കാവുന്ന മിച്ചമുളളത് 61 കോടി രൂപമാത്രമാണെന്ന് അമിക്കസ് ക്യൂരിയും റിപ്പോർട്ട് നൽകി. വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് 2300 കോടിയോളം രൂപയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് ഹൈക്കോടതിയിൽ സംസ്ഥാന…

Read More

വയനാട് ദുരന്തം ; ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടി , കേരളത്തെ അവഗണിക്കുന്നു, മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് മുണ്ടക്കൈ ദുരന്തം കേന്ദ്ര സർക്കാർ വിവാദമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കൃത്യമായ നിവേദനം നൽകിയില്ലെന്ന് പറയുന്നത് തെറ്റാണ്. ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മുണ്ടക്കൈയിലുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യമായിട്ടല്ല തെറ്റിദ്ധരിപ്പിക്കുന്നത്. കൃത്യമായ മുന്നറിയിപ്പ് നൽകിയെന്ന് പറഞ്ഞ് നേരത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. അങ്ങനെ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. അതിന്റെ ആവർത്തനമാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര…

Read More

ഫിൻജാൻ ചുഴലിക്കാറ്റ് ; തമിഴ്നാടിന് സഹായധനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ച് വാർത്താക്കുറിപ്പിറക്കി. 2000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് തേടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ തുക അനുവദിച്ചത്. ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം തമിഴ്നാട്ടിൽ എത്തിയ ദിനം തന്നെ കേന്ദ്രം തുക അനുവദിച്ചുവെന്നതും പ്രസക്തമാണ്….

Read More

വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് പ്രിയങ്ക ഗാന്ധി എം.പി , 2219 കോടി ധനസഹായം

വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സ‍ർക്കാർ. 2219 കോടി രൂപയുടെ പാക്കേജ് അന്തർ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചാകും സഹായ ധനത്തിൽ തീരുമാനം. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം (Disaster of a severe nature) എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉൾപ്പെടുത്തിയത്. വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽ പെടുത്താൻ ആയിരുന്നു കേരളം ആവശ്യപ്പെട്ടത്. വയനാട് പാക്കേജ് ആവശ്യവുമായി ഇന്ന് പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരുന്നു. യുഡിഎഫ്,…

Read More