വയനാട് പുനരധിവാസം; വായ്പ വിനിയോഗത്തിലെ സമയപരിധിയിൽ വ്യക്തത വരുത്തണം: കേന്ദ്രത്തോടു ഹൈക്കോടതി

വയനാട് പുനരധിവാസത്തിനുള്ള വായ്പ വിനിയോഗത്തിലെ സമയപരിധിയിൽ വ്യക്തത വരുത്തണമെന്നു കേന്ദ്രത്തോടു ഹൈക്കോടതി. മാർച്ച് 31നകം ഫണ്ട് വിനിയോഗിക്കണം എന്നായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ പുനരധിവാസം മാർച്ച് 31നകം പൂർത്തിയാക്കുക അസാധ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പിന്നാലെ സമയപരിധി സംബന്ധിച്ചു രണ്ടാഴ്ചയ്ക്കകം വ്യക്തത വരുത്താമെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അപേക്ഷ ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. വിഷയത്തിൽ മൂന്നാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്നു കോടതി നിർദേശിച്ചു. റിക്കവറി നടപടികൾ ഇക്കാലയളവിൽ…

Read More

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യദിനം ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമ‌ർശനം ശക്തമാക്കുമ്പോഴാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി…

Read More