വെടിനിർത്തൽ കരാർ ലംഘിച്ചാൽ തിരിച്ചടി നൽകും ; പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ജമ്മു കശ്മീർ അതിർത്തിയിൽ നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘിച്ചതിന് പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇരു സൈന്യത്തിന്‍റെയും കമാൻഡർ തല ചർച്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. കരാർ ലംഘനം ആവർത്തിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൈന്യം വ്യക്തമാക്കി. പൂഞ്ച്, രജൌരി മേഖലയിൽ തുടർച്ചയായി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇരു സൈന്യത്തിന്‍റെയും ചർച്ച നടന്നത്.  പൂഞ്ചിലെ ചക്കൻ-ദാ-ബാഗ് ക്രോസിംഗ് പോയിന്‍റിലാണ് ഫ്ലാഗ് മീറ്റിംഗ് നടന്നത്. 75 മിനിറ്റോളം ചർച്ച നടന്നതായി സൈനിക വൃത്തങ്ങൾ…

Read More

ഗാസ വെടിനിർത്തൽ 16ആം ദിവസത്തിലേക്ക് ; രണ്ടാം ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി

ഗസ്സ വെടിനിർത്തലിൻെറ രണ്ടാം ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഖത്തർ. ജനുവരി 19ന്​ പ്രാബല്യത്തിൽ വന്ന്​ കരാർ പ്രകാരം രണ്ടാം ഘട്ട ചർച്ചകൾക്ക്​ വെടിനിർത്തൽ നിലവിൽ വന്ന്​ 16ആം തീയ​തിയോടെ തുടക്കം കുറിക്കണമെന്നായിരുന്നു നിർദേശം. കരാറിലെ കക്ഷികളായ ഹമാസും ഇസ്രായേലും ഉടൻ തന്നെ രണ്ടാം ഘട്ട ചർച്ചകൾക്ക്​ തുടക്കം കുറിക്കണമെന്ന്​ മധ്യസ്​ഥ ദൗത്യങ്ങൾക്ക്​ നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയും വിശേദകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി ദോഹയിൽ ആവശ്യപ്പെട്ടു. ചർച്ചകൾ എന്ന്​ ആരംഭിക്കുമെന്ന്​ നിലവിൽ…

Read More

ഗാസ വെടി നിർത്തൽ കരാർ ; രണ്ടാം ബന്ദി മോചനം ഇന്ന് , നാല് വനിതകളെ ഹമാസ് കൈമാറും

വെടിനിർത്തൽ കരാർ ആദ്യഘട്ടത്തിന്‍റെ ഭാഗമായുള്ള രണ്ടാം ബന്ദി മോചനം ഇന്ന്​ വൈകീട്ട്​. നാല്​ വനിതാ ബന്ദികളെ ഹമാസ്​ കൈമാറും. കരീന അരീവ്​, ഡാനില ഗിൽബോ, നാമ ലെവി, ലിറി അൽബാഗ്​ എന്നീ വനിതാ ബന്ദികളെയാണ്​ ഹമാസ്​ അന്താരാഷ്ട്ര റെഡ്​ ക്രോസിന്​ ഹമാസ്കൈ​ മാറുക. തുടർന്ന്​ റെഡ്​ക്രോസ്​ സംഘം ഇവരെ ഇസ്രായേൽ സൈന്യത്തിന്​ വിട്ടുകൊടുക്കും. 180 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. അടുത്ത ആഴ്ചയാകും തുടർന്നുള്ള ബന്ദി കൈമാറ്റവും തടവുകാരെ വിട്ടയക്കലും. 42 ദിവസം നീളുന്ന ആദ്യഘട്ടത്തിൽ 33…

Read More

മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് കൈമാറി; ഗാസയിൽ വെടിനിറുത്തൽ കരാർ പ്രാബല്യത്തിൽ

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായി റിപ്പോർട്ട്. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായത്. ഇന്ന് മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു. തുടർന്നാണ് 3 മണിക്കൂർ നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രാബല്യത്തിൽ വരികയായിരുന്നു. അതേസമയം, ഇസ്രയേൽ ഇന്നും ഗാസയിൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കാണ് ഇസ്രയേൽ – ഹമാസ് സമാധാന…

Read More

ഗാസ വെടിനിർത്തൽ കരാർ നടപ്പായില്ല; മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നൽകും വരെ വെടിനിർത്തില്ലെന്നാണ് ഇസ്രയേൽ

ഗാസ വെടിനിർത്തൽ കരാർ നിശ്ചയിച്ച സമയത്ത് നടപ്പായില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നൽകും വരെ വെടിനിർത്തില്ലെന്നാണ് ഇസ്രയേൽ അറിയിച്ചത്. അതിനിടെ ഇന്നു തന്നെ പട്ടിക നൽകുമെന്ന് ഹമാസ് അറിയിച്ചു. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും യുദ്ധമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഇതോടെ സമാധാന കരാറിന്‍റെ ഭാവി എന്താകുമെന്നതിൽ ആശങ്ക ഉയരുന്നുണ്ട്. ഇന്ത്യൻ സമയം അനുസരിച്ച് ഇന്നുച്ചയ്ക്ക് 12 മണിക്ക് വെടിനിർത്തൽ നിലവിൽ വരേണ്ടതായിരുന്നു. കരാർ പ്രകാരം ഇന്ന് മൂന്ന് വനിതാ തടവുകാരെ ഹമാസും 30 പാലസ്തീൻ തടവുകാരെ ഇസ്രയേലും…

Read More

വെടി നിർത്തൽ താൽക്കാലികം; ആവശ്യമെങ്കിൽ യുദ്ധം തുടരുമെന്ന് നെതന്യാഹു

 ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികമാണെന്നുംആവശ്യമെങ്കിൽ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും ഇസ്രായേലിന് പോരാട്ടം തുടരാൻ അവകാശമുണ്ടെന്നും വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വിട്ടയക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിടാതെ വെടിനിർത്തലിന് ഇല്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചത്. സുരക്ഷ ക്യാബിനറ്റ് വെടിനിർത്തലിൻ്റെ അന്തിമ തീരുമാനം സർക്കാരിന്…

Read More

ലെബനാനിലെ വെടിനിർത്തൽ ; സ്വാഗതം ചെയ്ത് ഖത്തർ

ല​ബ​നാ​നി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് അ​റു​തി​യാ​യി ഇ​സ്രാ​യേ​ൽ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ർ​ത്ത​ൽ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ർ. 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ​ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. സ​മാ​ന​മാ​യ ക​രാ​റി​ലൂ​ടെ ഗ​ാസ്സ​യി​ലും വെ​സ്റ്റ്ബാ​ങ്കി​ലു​മാ​യി തു​ട​രു​ന്ന ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. യു​ദ്ധ​ത്തി​ലെ എ​ല്ലാ ക​ക്ഷി​ക​ളും ഐ​ക്യ​രാ​ഷ്ട്ര സ​ഭ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യം അം​ഗീ​ക​രി​ച്ച് സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച്​ സ​മാ​ധാ​ന​ത്തി​ലേ​ക്കും മേ​ഖ​ല​യു​ടെ സ്ഥി​ര​ത​യി​ലേ​ക്കും നീ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി. ല​ബ​നാ​ന്റെ ഐ​ക്യ​വും ഭ​ദ്ര​ത​യും സു​ര​ക്ഷ​യും…

Read More

60 ദിവസത്തെ ഇസ്രയേൽ – ഹിസ്ബുല്ല വെടിനിർത്തൽ കരാർ നിലവിൽ വന്നു

ഇസ്രയേൽ – ഹിസ്‍ബുല്ല യുദ്ധത്തിന് താത്കാലിക വിരാമമിട്ട് വെടിനിർത്തൽ നിലവിൽ വന്നു. പ്രാദേശിക സമയം രാവിലെ നാല് മണിക്കാണ് വെടിനിർത്തൽ ആരംഭിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിലും ഇസ്രയേൽ സൈന്യം ദക്ഷിണ ബെയ്റൂത്തിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഹിസ്‍ബുല്ലയും ലെബനോനിൽ നിന്ന് ഇസ്രയേലിന് നേരെ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തുടങ്ങിയത്. ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ-ബൈഡനാണ് വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ ഇസ്രയേലി മന്ത്രിമാർ…

Read More

ഇസ്രയേലുമായി വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന് ലബനൻ: പിന്നിൽ യുഎസ്; പ്രതികരിക്കാതെ ഹിസ്ബുല്ല

അടുത്ത ദിവസങ്ങളിൽത്തന്നെ ഇസ്രയേലുമായി വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന് ലബനീസ് പ്രധാനമന്ത്രി. 60 ദിവസത്തെ വെടിനിർത്തൽ ധാരണയുടെ കരട് തയാറായിട്ടുണ്ടെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. യുഎസ് ആണ് വെടിനിർത്തലിന് പിന്നിലെന്നാണ് പുറത്തുവന്ന രേഖയിൽനിന്നു വ്യക്തമാകുന്നത്. അതേസമയം, ഇക്കാര്യത്തോട് ലബനനിലെ സായുധസംഘമായ ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല. അതേസമയം, ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ വെടിനിർത്തൽ ധാരണ യാഥാർഥ്യമാകൂയെന്നാണ് ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടി പറയുന്നത്. കരട് ധാരണാപത്രം ഇസ്രയേലിന്റെ ഭരണനേതൃത്വത്തിലുമെത്തിയിട്ടുണ്ടെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്…

Read More

ഇസ്രായേൽ ചില നിബന്ധനകൾ പാലിച്ചാൽ വെടിനിർത്തലിന് തയ്യാർ; പുതിയ ഹിസ്ബുല്ല തലവൻ

 ഇസ്രായേൽ ചില നിബന്ധനകൾ പാലിച്ചാൽ വെടിനിർത്തൽ പരിഗണിക്കുമെന്ന് ഹിസ്ബുല്ലയുടെ പുതിയ നേതാവ് നയിം ഖാസിം. ഹിസ്ബുല്ലയ്ക്ക് മാസങ്ങളോളം ലെബനനിലെ ഇസ്രായേലിന്റെ വ്യോമ, കര ആക്രമണങ്ങളെ ചെറുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അധികാരമേറ്റതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസംഗത്തിൽ ഇസ്രായേലുമായി ചർച്ചകളിലൂടെയുള്ള പ്രശ്നപരിഹാരം കാണാൻ തയ്യാറാണെന്നും നയിം ഖാസിം വ്യക്തമാക്കി. ഹിസ്ബുല്ലയുടെ കോട്ടകളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഖാസിമിൻ്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ തീരുമാനിച്ചാൽ ഹിസ്ബുല്ലയും അത് അം​ഗീകരിക്കാൻ തയ്യാറാണെന്ന് നയിം കാസിം…

Read More