‘പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്നെന്ന പ്രചാരണം തെറ്റ്’; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ

സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ. സാമൂഹിക മാധ്യമങ്ങളിൽ ചോദ്യപേപ്പറുകൾ ലഭിക്കുമെന്ന തരത്തിൽ ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ സ്ഥിരീകരിച്ചു. തെറ്റായ പ്രചാരണം നടത്തുന്നവർക്കതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.  കഴിഞ്ഞ ശനിയാഴ്ചയാണ് സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾ തുടങ്ങിയത്.  42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിൽ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്….

Read More

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു; ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷ മാർച്ച് 18നും 12ാം ക്ലാസ് പരീക്ഷ ഏപ്രിൽ 4നും അവസാനിക്കും. പത്താം ക്ലാസിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നിനും 12ാം ക്ലാസിന്റേത് ഫെബ്രുവരി 15നും തുടങ്ങും. പരീക്ഷാത്തീയതിയുടെ കൂടുതൽ വിവരങ്ങൾ cbse.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

Read More

2024-2025 അധ്യയനവർഷം മുതൽ സിബിഎസ്ഇ 11, 12 ക്ലാസുകളിലെ ക്ലാസുകളിലെ പരീക്ഷാരീതിയിൽ മാറ്റം

2024-2025 അധ്യയനവർഷം മുതൽ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയിൽ സി.ബി.എസ്.ഇ. മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പുനഃക്രമീകരണമെന്ന് സി.ബി.എസ്.ഇ. ഡയറക്ടർ (അക്കാദമിക്‌സ്) ജോസഫ് ഇമ്മാനുവൽ പറഞ്ഞു. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, കേസ് അധിഷ്ഠിത ചോദ്യങ്ങൾ, ഉറവിട അധിഷ്ഠിത സംയോജിത ചോദ്യങ്ങൾ എന്നിവ 40 ശതമാനത്തിൽനിന്ന് 50 ശതമാനമാക്കും. ഹ്രസ്വവും ദീർഘവുമായ ഉത്തരങ്ങൾ എഴുതേണ്ട കൺസ്ട്രക്റ്റഡ് റെസ്‌പോൺസ് ചോദ്യങ്ങൾ 40-ൽ നിന്ന് 30 ശതമാനമായി കുറച്ചു. 2020-ലെ ദേശീയ വിദ്യാഭ്യാസ…

Read More

കേരളത്തിലേത് ഉൾപ്പെടെ 20 സി.ബി.എസ്.ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവ ഉൾപ്പെടെ രാജ്യ​ത്താകെ 20 സി.ബി.എസ്.ഇ സ്കൂളുകളുടെ സി.ബി.എസ്.ഇ അഫിലിയേഷൻ സി.ബി.എസ്.ഇ ബോർഡ് റദ്ദാക്കി. മൂന്ന് സ്കൂളുകളെ തരംതാഴ്ത്തിയതായും വാർത്താകുറിപ്പിൽ സി.ബി.എസ്.ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത വ്യക്തമാക്കി. ബോർഡിന് കീഴിലെ പല സ്ഥാപനങ്ങളും ഡമ്മി വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നതായും യോഗ്യതയില്ലാത്ത വിദ്യാർഥികളെ ക്ലാസുകളിൽ ഇരുത്തുന്നതായും സ്കൂൾ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 20 സ്കൂളുകളുടെ…

Read More

പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം: പരീക്ഷണവുമായി സിബിഎസ്ഇ

ഒമ്പതു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകം തുറന്നുവച്ച പരീക്ഷ നടപ്പാക്കാൻ സിബിഎസ്ഇ. ഈ വർഷം നവംബർ-ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്‌കൂളുകളിലാണ് ഇത്തരത്തില്‍ പരീക്ഷ നടത്തുക. ഒമ്പത്, പത്ത് ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, സയൻസ്, 11,12 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, ബയോളജി വിഷയങ്ങളിലാണ് ഓപൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിലേക്ക് നോട്‌സ്, ടെക്‌സ്റ്റ് ബുക്ക്, മറ്റു സ്റ്റഡി മെറ്റീരിയലുകൾ എന്നിവ കൊണ്ടുവരാം. അവ പരിശോധിക്കുകയും ചെയ്യാം. പുസ്തകം തുറന്ന് പരീക്ഷയെഴുതാം എന്ന്…

Read More

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍

പത്ത്, പന്ത്രണ്ട് ക്ലാസിന്റെ ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15-ന് ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ട് വരെയും നടക്കും. ആദ്യ ദിവസം രാവിലെ പത്തര മുതല്‍ ഉച്ചക്ക് ഒന്നര വരെയും രാവിലെ പത്തര മുതല്‍ ഉച്ചക്ക് രണ്ടര വരെയും രണ്ട് സെഷനുകളിലായിരിക്കും പരീക്ഷ. മറ്റു ദിവസങ്ങളില്‍ ഒന്ന് മുതല്‍ നാല് സെഷനുകളിലായി പരീക്ഷ നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്…

Read More

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.12 ശതമാനം വിജയം

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആൺകുട്ടികൾ 94.25ശതമാനവും ആൺകുട്ടികൾ 93.27 ശതമാനവും വിജയം നേടി.  രാവിലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരുന്നു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 90.68…

Read More

വെബ്‌സൈറ്റ് വ്യാജം; അഡ്മിറ്റ് കാർഡിനായി പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിബിഎസ്ഇ

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡിനായി പണം ആവശ്യപ്പെടുന്ന തരത്തിൽ പ്രചരിക്കുന്ന വെബ്സൈറ്റ് വ്യാജമാണെന്ന് മുന്നറിയിപ്പ്. https://cbsegovt.com എന്ന വ്യാജവെബ്സൈറ്റു വഴിയാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത്. ഇതിന് സി.ബി.എസ്.ഇ.യുമായി ബന്ധമില്ലെന്നും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in ആണെന്നും കേന്ദ്രത്തിന്റെ വസ്തുതപരിശോധനാവിഭാഗം വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റുവഴി വിദ്യാർഥികളെ അറിയിക്കും. 2023 ഫെബ്രുവരി 15-ന് ഇംഗ്ലീഷ് പരീക്ഷയോടെ ആരംഭിച്ച് ഏപ്രിൽ ഒമ്പതിന് ഭാഷാ വിഷയങ്ങളോടെ അവസാനിക്കുന്ന തരത്തിൽ ബോർഡ് പരീക്ഷയുടെ വ്യാജ…

Read More