വാഹനങ്ങളെ നിരീക്ഷിക്കാൻ ജിയോ ഫെൻസിങ്; ക്യാമറ കാണുമ്പോൾ സ്പീഡ് കുറയ്ക്കുന്നവരും ഇനി കുടുങ്ങും: ഗണേഷ് കുമാർ

കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. കെ.എൽ.ഐ.ബി.എഫ് ടോക്കിൽ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിക്കുകയും റോഡിൽ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെൻസിങ് കടന്നുപോകാൻ വാഹനങ്ങൾ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കുകയും ചെയ്യും. അമിതവേഗതയിൽ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസൻസിൽ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക്…

Read More

അഞ്ച് അണലി; 14 കാട്ടുപാമ്പ്: സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപത്തുനിന്ന് പിടികൂടിയത് 33 പാമ്പുകളെ

സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. ഇന്നു രാവിലെ ഒൻപതരയോടെ പതിനെട്ടാം പടിക്കു താഴെ മഹാ കാണിയ്ക്ക ഭാഗത്തുനിന്ന് അപ്പം, അരവണ കൗണ്ടറുകളിലേക്കു പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. നൂറുകണക്കിനു ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണു കൈവരിയിൽ നീണ്ടു നിവർന്നു കിടക്കുന്ന നിലയിൽ രണ്ടടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. ഉടൻതന്നെ ഈ ഭാഗത്തുകൂടി തീർഥാടകർ അടിപ്പാതയിലേക്കു…

Read More

ആദ്യമായി മൂർഖനെ പിടിക്കുമ്പോൾ വാവ സുരേഷിന്‍റെ പ്രായം 12 വയസ്

വാവ സുരേഷിനെ എല്ലാവർക്കും അറിയാം. പാമ്പ് പിടിത്തത്തിലൂടെ ലോകപ്രശസ്തിയാർജിച്ച സ്നേക്ക് മാസ്റ്റർ ആണ് വാവ സുരേഷ്. അദ്ദേഹം ആദ്യമായി പാമ്പ് പിടിച്ചതിന്‍റെ ഓർമകൾ പങ്കുവയ്ക്കുകയാണ്… “ഓ​ർ​മ​യി​ലെ ബാ​ല്യം അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല. ദാ​രി​ദ്ര​വും ക​ഷ്ട​പ്പാ​ടും ശ​രി​ക്കും അ​നു​ഭ​വി​ച്ചാ​ണ് വ​ള​ർ​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ നാ​ലു​മ​ക്ക​ളി​ൽ മൂ​ന്നാ​മ​നാ​യാ​ണ് എന്‍റെ ജ​ന​നം. ആ​ർ​മി ഓ​ഫി​സ​റാ​യി രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ട്ടി​ക്കാ​ല​ത്തെ ആ​ഗ്ര​ഹം. സാ​ഹ​ച​ര്യം മോ​ശ​മാ​യ​തി​നാ​ൽ ഏ​ഴാം ക്ലാ​സ് മു​ത​ൽ പ​ഠ​ന​ത്തോ​ടൊ​പ്പം കൂ​ലി​പ്പ​ണി​ക്കു പോ​യി തു​ട​ങ്ങി. സ്കൂ​ളി​ൽ പോ​കും വ​ഴി പാ​ട​വ​ര​ന്പ​ത്തും പ​റ​മ്പി​ലു​മൊ​ക്കെ പാ​മ്പു​ക​ളെ ക​ണ്ടി​ട്ടു​ണ്ട്. എ​ല്ലാ​വ​രും പാ​മ്പി​നെ…

Read More

പാചകവാതകം ചോർച്ച; തീ ആളിപ്പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

 പാചകവാതക സിലിൻഡർ ചോർന്നതറിയാതെ സ്വിച്ചിട്ടപ്പോൾ തീ ആളിപ്പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടിൽ എൻ.രത്നമ്മ(74)യാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. വീടിന്റെ ഹാളിൽ കിടന്ന്‌ ഉറങ്ങുകയായിരുന്ന ഇവർ ചായ തയ്യാറാക്കുന്നതിന് അടുക്കളവാതിൽതുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോൾ മുറിക്കുള്ളിൽ തങ്ങിനിന്ന വാതകത്തിന് തീപിടിക്കുകയായിരുന്നു. ആളിപ്പടർന്ന തീയിൽപ്പെട്ട ഇവർക്ക് ഗുരുതരമായ പൊള്ളലേറ്റു. അടുക്കളയിൽനിന്ന്‌ ഹാളിലേക്ക് നിലവിളിച്ചുകൊണ്ടോടിയ രത്നമ്മ ഉടൻ കുഴഞ്ഞുവീണു. സമീപത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും…

Read More

പൊതുസ്ഥലത്ത് മാലിന്യം തള്ളി; ഒൻപതുപേരെ വാഹനമടക്കം കോർപ്പറേഷൻ ഹെല്‍ത്ത് സ്ക്വാഡ് പിടികൂടി

ആമയിഴഞ്ചാൻതോട്ടിലും റോഡുവക്കിലും മാലിന്യംതള്ളിയ ഒൻപതുപേരെ വാഹനമടക്കം കോർപ്പറേഷൻ ഹെല്‍ത്ത് സ്ക്വാഡ് പിടികൂടി. ആമയിഴഞ്ചാൻതോട്ടില്‍ വീണ് ശുചീകരണത്തൊഴിലാളി മരിച്ച പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്. കോർപ്പറേഷന്റെ രാത്രികാല സ്ക്വാഡിനു പുറമേ മൂന്ന് സ്ക്വാഡുകള്‍കൂടി കഴിഞ്ഞ ദിവസം രാത്രി പ്രവർത്തനം തുടങ്ങി. വ്യാഴാഴ്ച രാത്രി വനിതകളുടെ സ്ക്വാഡാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. രണ്ട് പിക്കപ്പ് വാഹനങ്ങളും ആറ് ബൈക്കുകളും ഒരു ഓട്ടോയിലുമായാണ് മാലിന്യം തള്ളിയത്. ഇതില്‍ ഓട്ടോ ഡ്രൈവർ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ഉപേക്ഷിച്ച്‌ വാഹനവുമായി രക്ഷപ്പെട്ടു. മരുതംകുഴിയില്‍വെച്ചാണ് പുലർച്ചെ ഓട്ടോയില്‍ നിറയെ അഴുകിയ മാലിന്യം…

Read More

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ബോണറ്റ് കത്തി നശിച്ചു

അകമ്പാടത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്നവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം രാവിലെയാണ് സംഭവം നടന്നത്. കോരംകോട് സ്വദേശി ഗോപാലകൃഷ്ണന്റെ കാറിനാണ് തീ പിടിച്ചത്. നിലമ്പൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ ടാങ്കിന് നേരിയ ചോർച്ച ഉണ്ടായിരുന്നതായും പറയുന്നു. ബോണറ്റ് പൂർണമായി കത്തി നശിച്ചു.  

Read More

നിക്കെടാ അവിടെ…വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ കൊണ്ടടിക്കാൻ ഓടിച്ച് വീട്ടുടമ

പട്ടാപകല്‍ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ കൊണ്ടടിക്കാൻ ഓടിച്ച് വിട്ടുടമ. സാധാരണ ഈ സീനൊക്കെ സിനിമകളിലും കാർട്ടൂണുകളിലുമൊക്കെയല്ലെ കണ്ടിട്ടുള്ളത്. എന്നാൽ ഇതൊക്കെ ജീവിതത്തിലും നടക്കും എന്നു തെളിയിക്കുന്നതാണ് യുഎസിലെ ഷിക്കാ​ഗോയിൽ നിന്നുള്ള ഈ വീഡിയോ. ജോലി കഴിഞ്ഞ് വൈകിട്ടോടെ വീട്ടിലേക്കു മടങ്ങുകയായിരുന്ന ജേസണ്‍ വില്യംസിന്റെ ഫോണിലേക്ക് വീട്ടില്‍ ആരോ അതിക്രമിച്ച് കയറിയിരിക്കുന്നു എന്ന സുരക്ഷാ മുന്നറിയിപ്പ് വന്നു. വീട്ടിലെത്തിയ ഉടനെ അടുക്കളയില്‍ നിന്നും ഫ്രൈയിംഗ് പാൻ കൈക്കലാക്കിയ ശേഷമാണ് ജേസണ്‍ കള്ളനെ നേരിടാനിറങ്ങിയത്. എന്തായലും…

Read More

ആലപ്പുഴയിൽ സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ

ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. ആല ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം. മാന്നാർ ഭൂവനേശ്വരി സ്ക്‌കൂളിൻ്റെ ബസിനാണ് തീപിടിച്ചത്. പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തിൽ സ്കൂ‌ൾ ബസ് പൂർണമായി കത്തി നശിച്ചു. ബസിൽ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

Read More

സാമ്പത്തിക തട്ടിപ്പ് ; ഏഷ്യൻ സംഘം ബഹ്റൈനിൽ പിടിയിലായി

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​താ​യി സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. മൊ​ബൈ​ൽ വ​ഴി സ​ന്ദേ​ശ​ങ്ങ​ള​യ​ച്ചും വി​ളി​ച്ചും പ​ണം കൈ​ക്ക​ലാ​ക്കു​ന്ന സം​ഘ​മാ​ണ്​ പി​ടി​യി​ലാ​യ​ത്. വ്യ​ക്​​തി​ക​ളു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കി പ​ണം പി​ൻ​വ​ലി​ക്കു​ക​യും പ്ര​തി​ക​ൾ ത​ങ്ങ​ളു​ടെ നാ​ടു​ക​ളി​ലേ​ക്ക്​ അ​യ​ക്കു​ക​യും ചെ​യ്​​തി​രു​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​ല്ലാ​വ​രും ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രെ കു​റി​ച്ച്​ വ്യാ​പ​ക പ​രാ​തി ഉ​യ​രു​ക​യും പ്ര​ത്യേ​ക​ സം​ഘം ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. അ​റി​യാ​ത്ത ന​മ്പ​റു​ക​ളി​ൽ​നി​ന്നും ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച്​ വ​രു​ന്ന​ ഫോ​ൺ കാ​ളു​ക​ളി​ൽ വ​ഞ്ചി​ത​രാ​വ​രു​തെ​ന്ന്​…

Read More

ഫേഷ്യലിനിടയിൽ പിടികൂടിയ അധ്യാപികയെ കടിച്ചുമുറിച്ച് പ്രിൻസിപ്പൽ

സ്കൂൾ പ്രവർത്തനസമയത്ത് ഫേഷ്യൽ ചെയ്യുന്ന പ്രിൻസിപ്പലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഔദ്യോഗിക കാര്യങ്ങളിൽ വീഴ്ചവരുത്തുന്ന, നിരവധി ആരോപണങ്ങൾ നേരിടുന്ന പ്രിൻസിപ്പലിനെ കൈയോടെ പൊക്കിയ സഹപ്രവർത്തകരിലൊരാളെ മർദിക്കുകയും കൈ കടിച്ചുമുറിക്കുകയും ചെയ്തു പ്രധാന അധ്യാപിക. ഉന്നാവ് ജില്ലയിലെ ബിഘപുർ ബ്ലോക്ക് ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണു സംഭവം. പ്രധാന അധ്യാപിക സംഗീത സിംഗ് പ്രവൃത്തിസമയത്ത് മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യൽ ചെയ്യുകയായിരുന്നു. വിദ്യാർഥികൾക്കു ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തായിരുന്നു സൗന്ദര്യവർധക ചികിത്സ. പ്രിൻസിപ്പലിനു ഫേഷ്യൽ ചെയ്തുകൊടുക്കുന്നത് അതേ സ്കൂളിലെ ജീവനക്കാരിയാണോ…

Read More