രാജ്യത്ത് വളർത്ത് പൂച്ചകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജനങ്ങളെല്ലാം ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ

രാജ്യത്ത് വളർത്ത് പൂച്ചകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് എച്ച് 5 എൻ 1 വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്ക ഉയരുകയാണ്. പക്ഷികളിൽ പകരുന്ന വൈറസാണെങ്കിലും സസ്‌തനികളിലും ഇവ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിലെ ചില സ്ഥലങ്ങളിൽ വളർത്ത് പൂച്ചകൾ പക്ഷിപ്പനി ബാധിച്ച് മരിച്ചിരുന്നു. അന്ന് ഗവേഷകർ മറ്റ് രാജ്യങ്ങൾക്കും മുൻകരുതൽ നൽകിയതാണ്. കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിസംബറിൽ പക്ഷിപ്പനി ബാധിച്ച് നാഗ്‌പൂരിലും നിരവധി പൂച്ചകൾ…

Read More

പൂച്ചകൾക്ക് ക്ലിപ്പിടാം; എന്താണ് ക്യാറ്റ് ക്ലിപ്പ്നോസിസ്?

പൂച്ചകുഞ്ഞുങ്ങളെ അമ്മപൂച്ച കടിച്ചെടുത്തുകൊണ്ട് പോകുമ്പോൾ അവ അനങ്ങാതെ കിടക്കുന്നത് കണ്ടിട്ടില്ലെ? ഇതിനെ പിഞ്ച് ഇൻഡ്യൂസ്ഡ് ബിഹേവിയറൽ ഇൻഹിബിഷൻ, അല്ലെങ്കിൽ ട്രാൻസ്പോർട്ട് ഇമ്മോബിലിറ്റി, ക്ലിപ്നോസിസ് എന്നൊക്കെയാണ് പറയ്യുന്നത്. പൂച്ചകളുടെ കഴുത്തിൻ്റെ പിൻഭാഗത്തുള്ള ചർമ്മം അഥവാ സ്ക്രഫ് മൃദുവായി അമർത്തി പിടിക്കുന്നതിന്റെ ഫലമായി അവ നിശ്ചലവും ശാന്തവുമാക്കുന്നു. പൂച്ചകളുടെ ജന്മസിദ്ധമായ പ്രതികരണമാണിത്. ഈ രീതിയിലൂടെ അമ്മയ്ക്ക് പൂച്ചകുഞ്ഞങ്ങളെ എടുത്തുകൊണ്ടു പോകാൻ വളരെ എളുപ്പമാണ്. മുയൽ, ​​ഗിനി പന്നികൾ, എലികൾ എന്നിവയിലും ഈ രീതി ഉപയോ​ഗിക്കാറുണ്ട്. മൃ​ഗാശുപത്രികളിലും മറ്റും പുച്ചകളെ മേരുക്കാൻ…

Read More

പോർക്കിനും മട്ടനും പകരം പൂച്ചയിറച്ചി; ചൈനയിൽ അറവുശാലയിൽ 1,000 പൂച്ചകളെ കണ്ടെത്തി

ചൈനയില്‍ പോര്‍ക്കും മട്ടനുമെന്ന വ്യാജേന പൂച്ചയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ജാങ്‌സു പ്രവിശ്യയിലെ സൂസ്‌ഹോഹില്‍ പല ഭക്ഷണശാലകളിലും പൂച്ചയിറച്ചി വിളമ്പുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ട്രക്കുകളില്‍ പൂച്ചകളെ കടത്തുന്നുണ്ടെന്ന് മൃഗസ്‌നേഹികളുടെ സംഘടന പോലീസിന് വിവരം നല്‍കിയിരുന്നു. ആറു ദിവസത്തോളം ഈ ട്രക്കുകളെ പിന്തുടര്‍ന്ന ഇവര്‍ ട്രക്ക് തടഞ്ഞു നിര്‍ത്തി പോലീസിന്റെ സഹായം തേടി. അറവുശാലകളില്‍ നിന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലെക്കെത്തിക്കുന്ന മാംസം, പോര്‍ക്ക്, മട്ടൺ, ബീഫ് തുടങ്ങിയ…

Read More