വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നിൽപ്പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ല; ബ്രൂവറി കാറ്റഗറി ഒന്നിലാണോയെന്ന് നോക്കിയാലേ പറയാൻ കഴിയൂ: എംബി രാജേഷ്

വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നിൽപ്പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ലെന്നും രജിസ്ട്രേഷൻ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാൽ മതി. ലൈസൻസ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.  സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ചു. ബ്രൂവറി കാറ്റഗറി ഒന്നിലാണോയെന്ന് തനിക്ക് നോക്കിയാലേ പറയാൻ കഴിയൂ. സംരംഭകത്തെ പ്രോത്സാഹിപ്പിക്കാൻ തദ്ദേശ ചട്ടങ്ങളിൽ മാറ്റം വരുത്താനാണ് തീരുമാനം. ഈസ് ഓഫ്…

Read More

ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കണം; ഇ-കൊമേഴ്സ് കമ്പനികളോട് കേന്ദ്രം

ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ ഇ-കൊമേഴ്‌സ് കമ്പനികളോട് കേന്ദ്ര സർക്കാർ. ഓൺലൈൻ പോർട്ടലുകളിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും ആരോഗ്യകരമായ പാനീയങ്ങൾ എന്ന വിഭാഗത്തിൽ നിന്ന് ഇവ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അന്വേഷണത്തിനൊടുവിലാണ് ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്ന ആരോഗ്യകരമായ പാനീയങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. ബോൺവിറ്റയിൽ അനുവദനീയമായതിലും അമിതമായ അളവിൽ പഞ്ചസാരയുടെ സാന്നിധ്യം കണ്ടെത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയും…

Read More

കുവൈറ്റിലെ നഴ്സിംഗ് ജീവനക്കാർക്ക് അലവൻസ് വർധിപ്പിച്ച് അധികൃതർ; നഴ്സുമാരുടെ കാറ്റഗറിയിലും മാറ്റം

കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാര്‍ക്ക് പ്രതിമാസ അലവൻസ് വർധിപ്പിച്ച് അധികൃതര്‍. ആരോഗ്യമന്ത്രി ഡോ. അഹമദ് അല്‍ അവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നഴ്സുമാർക്ക് അൻപത് ദിനാറിന്‍റെ ശമ്പള വര്‍ദ്ധന നടപ്പിലാക്കിയത്. കാറ്റഗറി എ,ബിയില്‍ പെട്ട പത്തായിരത്തോളം നേഴ്സുമാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. നേരത്തെ 599 കുവൈത്തി നഴ്‌സുമാരെ കാറ്റഗറി ബിയില്‍ നിന്നും കാറ്റഗറി എയിലേക്കും 98 പേരെ കാറ്റഗറി സിയില്‍ നിന്നും ബിയിലേക്കും ഉയർത്തിയിരുന്നു. ഇതോടെ 697 കുവൈത്തി നഴ്സ്മാർക്ക് വർദ്ധിപ്പിച്ച അലവൻസിന് അർഹത ലഭിക്കും. 4290…

Read More