കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം: നടപടി സ്വീകരിക്കണമെന്ന് കെ.രാധാകൃഷ്ണന്‍ എം.പി

കഴകം ജോലികള്‍ക്ക് നിയമിച്ച ഈഴവ സമുദായത്തില്‍പ്പെട്ട ആളെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് എം.പി. കെ.രാധാകൃഷ്ണന്‍. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ആണ് റിക്രൂട്ട്‌മെന്റ് നടത്തിയതെന്നും അതില്‍ തന്ത്രിക്ക് ഇടപെടാന്‍ അവകാശമില്ലെന്നുമാണ് മുന്‍ ദേവസ്വം മന്ത്രി കൂടിയായ കെ.രാധാകൃഷ്ണന്‍ എം.പി. അഭിപ്രായപ്പെട്ടത്. ജാതി വിവേചനം നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ആളുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് പത്ത് മാസത്തേക്ക് ദവസ്വം ബോര്‍ഡ് അവിടെ ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവര്‍ത്തിക്കാനുള്ള എല്ലാ…

Read More

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; കേസെടുത്ത് മനുഷ്യാവകാശ കമീഷൻ; ദുഷ്ടചിന്തയുള്ള തന്ത്രിമാരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്ന് വെള്ളാപ്പള്ളി

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി ഗീത ആവശ്യപ്പെട്ടു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയിൽ നിയമിതനായ പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി നിർത്തിയ സംഭവത്തിലാണ് കമീഷൻ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. അതേസമയം കൂടൽ മാണിക്യം ക്ഷേത്രത്തിലെ…

Read More

ജയിലുകളിൽ ജാതിവിവേചനം പാടില്ല, ജയിൽചട്ടം മൂന്നുമാസത്തിനുള്ളിൽ പരിഷ്‌കരിക്കണം; നിർദേശവുമായി സുപ്രീം കോടതി

ജയിലുകളിൽ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എല്ലാ സംസ്ഥാനങ്ങളും ജയിൽ ചട്ടം മൂന്ന് മാസത്തിനുള്ളിൽ പരിഷ്‌കരിക്കണം. ജയിൽപുള്ളികൾക്ക് മാന്യമായി ജീവിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഒരുതരത്തിലുള്ള വിവേചനവും ജയിലുകളിൽ പാടില്ല. സംരക്ഷണം നൽകുന്നതിന് മാത്രമേ ജാതി കണക്കിലെടുക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ജാതി വിവേചനം നിലനിൽക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയിൽ മാനുവൽ ചോദ്യം…

Read More

‘ദേവപൂജ കഴിയുന്നത് വരെ പൂജാരി ആരെയും സ്പർശിക്കാറില്ല; ജാതി വിവേചനം നേരിട്ടെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ തെറ്റിദ്ധാരണ മൂലമെന്ന് അഖില കേരള തന്ത്രി സമാജം

ക്ഷേത്രത്തിലെ ചടങ്ങിനിടെ ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്.ക്ഷേത്ര പൂജാരിമാർ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കുന്നത്.പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. അതിൽ ബ്രാഹ്മണൻ എന്നോ അബ്രാഹ്മണൻ എന്നോ ഇല്ലെന്നും അഖില കേരള തന്ത്രി സമാജം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇപ്പോൾ വിവാദമായ ക്ഷേത്രത്തിലും സംഭവിച്ചത് ഇത് തന്നെയാണ്. മേൽശാന്തി പൂജക്കിടെയാണ് വിളക്ക് കൊളുത്താനായി ക്ഷേത്ര മുറ്റത്തേക്ക് വന്നത്. വിളക്ക്…

Read More