
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്
ഇന്റലിജൻസ് ബ്യൂറോയിലെ (ഐബി) വനിതാ ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. കേസിൽ പ്രതി ചേർക്കപ്പെട്ട സഹപ്രവർത്തകനായ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യ ഹർജിയിലാണ് കേസിന്റെ വിവരങ്ങൾ അടങ്ങിയ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്.സുകാന്തിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യ ഹർജി ഈ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഇതിനിടെ, യുവതിയുടെ മാതാവിനെ നേരത്തെ തന്നെ കോടതി കേസിൽ കക്ഷിയാക്കിയിരുന്നു. മാർച്ച് 24ന് പേട്ട റെയിൽവേ മേൽപാലത്തിന് സമീപത്തുള്ള ട്രാക്കിലാണ്…