തൃശൂർ കൊരട്ടിയിൽ കാറപകടം; രണ്ടു പേർ മരിച്ചു

തൃശൂർ കൊരട്ടിയിൽ കാറപകടത്തിൽ രണ്ടു പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ) , ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. കാർ മരത്തിലിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. കോതമംഗലത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജയ്‌മോനും മകൾ ജോയ്‌നയുമാണ് മരിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഫോൺ വന്നതോടെ അച്ഛൻ കുഞ്ഞിനെ മറന്നു; കാറിന്റെ ബേബി സീറ്റിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

ഫോൺ കോളിൽ മുഴുകിയ പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ മറന്നു. കൊടും ചൂടിൽ കാറിൽ കഴിയേണ്ടി വന്ന ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ കാറിനുള്ളിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. രാവിലെ ഡേ കെയറിൽ കൊണ്ടുവിട്ട മകളെ തിരികെ കൂട്ടാനായി എത്തിയപ്പോഴാണ് മകളെ ഡേ കെയറിൽ വിട്ടിട്ടില്ലെന്ന വിവരം ഒലീവിയ എന്ന ഒരു വയസുകാരിയുടെ പിതാവ് ഇറ്റിയന്ന ആൻസലറ്റ് തിരിച്ചറിഞ്ഞത്. പിന്നാലെ നടത്തിയ തെരച്ചിലിലാണ് കാറിനുള്ളിലെ ചൈൽഡ് സീറ്റിൽ പിഞ്ചുകുഞ്ഞിനെ ചലനമറ്റ…

Read More

ഹൈദരാബാദിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യുവതിയും യുവാവും മരിച്ചു

ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ വിവരങ്ങൾ വ്യക്തമല്ല, മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്. കാറിൽ കുടുങ്ങിയ ഇരുവർക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല. 

Read More

തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികൾ മരിച്ചു; 18 പേർക്ക് പരുക്ക്

തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. മരിച്ചതിൽ ഒരാൾ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞു. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഏർക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓൾട്ടോ കാർ. കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു….

Read More

കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് ദമ്പതികൾ മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

പുല്ലാട് മുട്ടുമണ്ണിൽ ഇന്നലെ രാത്രി കെഎസ്ആർടിസി ബസ് കാറിലിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ നിജിലാൽ അറസ്റ്റിൽ. അപകടത്തിൽ മരിച്ച വെട്ടുമണ്ണിൽ വി.ജി. രാജനെ (56) കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രാജന്റെ ഭാര്യ റീന രാജൻ (53) ആശുപത്രിയിൽ മരിച്ചു. ഇവരുടെ മകളും മൂന്നര വയസ്സുകാരിയായ കൊച്ചുമകളും ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.  പുല്ലാട് കനാൽ പാലത്തിനു സമീപം രാത്രി 9.20നാണ് അപകടമുണ്ടായത്. തിരുവല്ലയിൽനിന്ന് പത്തനംതിട്ടയിലേക്ക് വന്ന ബസ് വശം തെറ്റിച്ച് കനാൽ പാലത്തിന്റെ വലതുവശത്തുള്ള കൈവരിയിൽ തട്ടുകയും ഇവിടെനിന്ന്…

Read More

കോളജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ് ; യൂട്യൂബർ മണവാളനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

യൂട്യൂബറായ മണവാളനെതിരെ തൃശ്ശൂർ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഷഹീൻ ഷാ എന്ന മണവാളനെതിരായ നടപടി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. ഏപ്രിൽ 19നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തൃശ്ശൂർ കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തിലാണ്…

Read More

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് അപകടം; 4 പേർ മരിച്ചു

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ 4 മരണം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു,  നിഖില്‍, ബിജു പി ജോര്‍ജ്  എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മലേഷ്യയിലുണ്ടായിരുന്ന മകള്‍ അനുവിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു ഇവര്‍. ഒരു കുടുംബത്തിലെ 4 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. അനുവിന്‍റെ ഭര്‍ത്താവാണ് നിഖില്‍. നിഖിലിന്‍റെ അച്ഛനാണ് മത്തായി ഈപ്പന്‍, അനുവിന്‍റെ അച്ഛനാണ് ബിജു പി ജോര്‍ജ്….

Read More

കാറിൽ പെട്രോളടിച്ചു , പ്രകോപിതനായ യുവാവ് ജീവനക്കാരനെ ആക്രമിച്ചു , തടയാൻ എത്തിയവർക്കും മർദ്ദനം

പാലക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനുനേരെ ആക്രമണം. കല്ലടിക്കോട് കാഞ്ഞിക്കുളത്തുള്ള പെട്രോള്‍ പമ്പിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിലെത്തിയ ആള്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പെട്രോള്‍ പമ്പിലെ ജീവനക്കാരനായ കാഞ്ഞിക്കുളം സ്വദേശി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ഇന്ധനം നിറയ്ക്കാനെത്തിയ പ്രദേശവാസി ഷാജി ജോസിനെതിരെയാണ് പരാതി. സംഭവത്തിൽ ഷാജി ജോസഫിനെതിരെ പൊലീസ് കേസെടുത്തു. പെട്രോള്‍ അടിയ്ക്കുന്നതിന് നൽകിയ മുഴുവൻ തുയകയ്ക്കും പെട്രോള്‍ അടിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. പെട്രോള്‍ അടിച്ചശേഷം പ്രകോപിതനായ കാറിലെത്തിയ…

Read More

ആലപ്പുഴയിലെ വാഹനാപകടം ; വാഹന ഉടമയെ ചോദ്യം ചെയ്യുമെന്ന് എംവിഡി , കാർ വാടകയ്ക്ക് നൽകിയതാണോ എന്ന് പരിശോധിക്കും

ആലപ്പുഴയിലെ വാഹനാപകടത്തിൽ വാഹന ഉടമയെ ചോദ്യം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികൾ ഉപയോ​ഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. വാഹനം വാടകക്ക് നൽകാനുള്ള ലൈസൻസ് വാഹന ഉടമയ്ക്ക് ഇല്ല. വാടകയ്ക്ക് നൽകിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചു. 

Read More

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 5 മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം: 6 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ 10 വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ശ്രീദീപ് (പാലക്കാട്) മുഹമ്മദ്…

Read More