‘രോഗത്തിന് മുമ്പില്‍ സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല’: സ്പീക്കർ

‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ കാന്‍സര്‍ സ്‌ക്രീനിംഗ് ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആരോഗ്യ വകുപ്പ് കാന്‍സറിനെതിരെ വലിയൊരു ക്യാമ്പയിനാണ് നടത്തി വരുന്നത്. കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ നേരത്തെ സ്‌ക്രീനിംഗ് നടത്തി കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തണം.  ജപ്പാന്‍ പോലെയുള്ള വികസിത രാജ്യങ്ങള്‍ 40 വയസിന് മുകളിലുള്ളവരെ സ്‌ക്രീന്‍ ചെയ്യുമ്പോള്‍ കേരളം 30 വയസ് മുതല്‍ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. ഈ രോഗത്തിന് മുമ്പില്‍…

Read More

എനിക്ക്‌ ക്യാൻസർ വരാൻ കാരണം അൽഫാമാണ്; കരിഞ്ഞ ഭാഗം ഒരുപാട് ഇഷ്ടമാണ്: വെളിപ്പെടുത്തലുമായി നടൻ സുധീർ സുകുമാരൻ

കൊച്ചി രാജാവ്, ഭയ്യ ഭയ്യ അടക്കമുള്ള നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് സുധീർ സുകുമാരൻ. ക്യാൻസറിനെ അതിജീവിച്ച ഒരാൾ കൂടിയാണ് സുധീർ. 2021ലാണ് സുധീറിന് മലാശയ ക്യാൻസർ സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. രക്തസ്രാവമുണ്ടായെങ്കിലും പൈൽസാണെന്ന് കരുതി ആദ്യം അവഗണിച്ചിരുന്നുവെന്ന് നടൻ പറയുന്നു. ഒരിക്കൽ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ മസിലിന് പഴയ പവറില്ലല്ലോ, എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അതും കാര്യമായെടുത്തില്ല. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെ മാരകമായ…

Read More

കേരളത്തിൽ ക്യാൻസർ പകർച്ച വ്യാധി പോലെ വ്യാപിക്കുന്നു ; പുരുഷൻമാർക്ക് തൊണ്ടയിലും സ്ത്രീകൾക്ക് മറ്റിടങ്ങളിലും രോഗം

സംസ്ഥാനത്ത് ക്യാൻസർ പകർച്ചവ്യാധിപോലെ വ്യാപിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ക്യാൻസർ സെന്ററുകളിൽ മാത്രം പ്രതിവർഷം 20,000ത്തിലധികം പുതിയ രോഗികൾ എത്തുന്നു. 2021-22ൽ 20,049 പേർക്ക് പുതുതായി ക്യാൻസർ സ്ഥിരീകരിച്ചു. സർക്കാർ മേഖലയിലെ പ്രധാന ക്യാൻസർ ചികിത്സാകേന്ദ്രങ്ങളായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ(ആർ.സി.സി), കണ്ണൂർ മലബാർ ക്യാൻസർ സെന്റർ(എം.സി.സി)എന്നിവിടങ്ങളിൽ ചികിത്സതേടിയവരുടെ കണക്കാണിത്. വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും എത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ ഒരുവർഷത്തെ പുതിയ രോഗികൾ അരലക്ഷത്തോളമാകും. 2022ൽ 32,271പേരാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഇക്കാലയളവിൽ ആർ.സി.സിയിൽ…

Read More

കാൻസർ വരുമെന്ന് ആദ്യമേ തോന്നി, എനിക്കന്ന് 32 വയസാണ്; തിരിച്ചറിഞ്ഞതിങ്ങനെ: ​ഗൗതമി

കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നടിയാണ് ​ഗൗതമി. പ്രതിസന്ധി ഘട്ടത്തെ ആത്മധൈര്യം കൊണ്ട് ​നേരിട്ട ​ഗൗതമി ഏവർക്കും പ്രചോദനമാണ്. സ്തനാർബുദമാണ് ​ഗൗതമിയെ ബാധിച്ചിരുന്നത്. ഇപ്പോഴിതാ കാൻസർ സ്ഥിരീകരിച്ച നാളുകൾ ഓർത്തെടുക്കുകയാണ് ​ഗൗതമി. താൻ സ്വയം നടത്തിയ പരിശോധനയിൽ സംശയം തോന്നിയപ്പോഴാണ് ഡോക്ടറെ സമീപിച്ചതെന്ന് ​ഗൗതമി പുതിയ അഭിമുഖത്തിൽ പറയുന്നു. മനുഷ്യനായി ജനിച്ച് ആദ്യ ശ്വാസമെടുക്കുമ്പോൾ തൊട്ട് അടുത്ത ശ്വാസത്തിനായി നമ്മൾ പോരാടുകയാണ്. അവസാന ശ്വാസം വരെയും ഈ പോരാട്ടം ഉണ്ടാകും. ജീവിതത്തിൽ കഠിനമായ പാതകളിലൂടെ പോയി താൻ…

Read More

‘ആൽക്കഹോൾ ഏഴുതരം കാൻസറിന് കാരണമാകും’; ലേബലിൽ ഉപഭോക്തക്കൾക്ക് മുന്നറിയിപ്പ് നൽകണം: യുഎസ് സർജൻ ജനറൽ

ആൽക്കഹോൾ കാൻസറിന് കാരണമാകുമെന്നതിനാൽ മദ്യക്കുപ്പികളിലെ ലേബലുകളിൽ കാൻസർ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്ന് യുഎസ് സർജൻ ജനറൽആവശ്യപ്പെട്ടു. എക്സിലൂടെയായിരുന്നു യു.എസ് സർജൻ ജനറൽ വിവേക് ​​മൂർത്തി ഇക്കാര്യം ആവശ്യപ്പെട്ടത്. ആൽക്കഹോൾ സ്തന, വൻകുടൽ, കരൾ, അർബുദങ്ങൾക്ക് കാരണമമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാൽ ലേബലിൽ ഉപഭോക്താക്കൾ കൃത്യമായ മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ജനിതക വൈകല്യങ്ങൾ സംബന്ധിച്ച നിലവിലെ മുന്നറിയിപ്പുകൾക്കൊപ്പം കാൻസർ മുന്നറിയിപ്പും നൽകണം. മദ്യപാനത്തിൻ്റെ പരിധിയെക്കുറിച്ചുള്ള നിലവിലെ മാർ​ഗനിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുകയിലക്കും പൊണ്ണത്തടിക്കും പിന്നിലായി അമേരിക്കയിൽ കാൻസറിന്…

Read More

കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ; 2025 ൽ സൗജന്യ വിതരണം

കാന്‍സര്‍ പ്രതിരോധ വാക്‌സീന്‍ വികസിപ്പിച്ചെടുത്ത് റഷ്യ. 2025ല്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രേ കാപ്രിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കാന്‍സര്‍ വാക്‌സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരത്തെ അറിയിച്ചിരുന്നു. വാക്‌സിന്‍ ട്യൂമര്‍ വികസനത്തെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയരക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ്…

Read More

ചായ ഊതി കുടിക്കുന്നവരാണോ?; ക്യാൻസർ വിളിപ്പുറത്തുണ്ട്

ചൂട് ചായയും കാപ്പിയുമൊക്കെ ഊതിയൂതി കുടിക്കാനാണ് കൂടുതൽപ്പേരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ ഇഷ്ടത്തോട് വിടപറയണമെന്നാണ് ഇപ്പോൾ ആരോഗ്യ വിദഗ്ധർ പറയുന്നത്. നല്ല ചൂടുള്ള ചായയും കാപ്പിയും പോലുള്ള പാനീയങ്ങൾ കുടിക്കുന്നത് ക്യാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അന്നനാളത്തിൽ ക്യാൻസർ വരാനുള്ള സാദ്ധ്യതയിലേയ്ക്കാണ് ഇത് വിരൽചൂണ്ടുന്നത്. പാനീയങ്ങളുടെ രാസഘടന അർബുദത്തിന് നേരിട്ട് കാരണമാകുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ ഉയർന്ന താപനിലയാണ് ഇതിന് കാരണമാകുന്നതായി വിലയിരുത്തുന്നത്. ചൂട് പാനീയങ്ങൾ പതിവായി കുടിക്കുന്നവരിൽ ഈസോഫാഗൽ സ്‌ക്വാമസ് സെൽ കാർസിനോമ (ഇഎസ്‌സിസി) രൂപപ്പെടാനുള്ള…

Read More

ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് അസ്ഥി മജ്ജയിൽ അർബുദമെന്ന് റിപ്പോർട്ട്

ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് അർബുദമെന്ന് റിപ്പോർട്ട്. അസ്ഥി മജ്ജയിൽ വെയിൻസ്റ്റീന് അർബുദം സ്ഥിരീകരിച്ചുവെന്നും തുടർന്ന് വെയ്ൻസ്റ്റീൻ ജയിലിൽ ചികിത്സയിലാണെന്നുമാണ് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഹാർവിയുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന റോയിട്ടേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹത്തിന്റെ വക്താക്കൾ ഇതുവരെ തയാറായിട്ടില്ല എന്നാണ് വിവരം. ഹാർവിയുടെ സ്വകാര്യതമാനിക്കണമെന്ന അഭ്യർഥനയാണ് അദ്ദേഹത്തിന്റെ വക്താക്കൾ നടത്തിയത്. ഹാർവി വെയ്ൻസ്റ്റീനെ ഇതിന് മുമ്പും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. 2020 ഫെബ്രുവരിയിൽ ഹാർവി വെയ്ൻസ്റ്റീനെ ബലാത്സംഗ കേസിൽ കോടതി ശിക്ഷിച്ചിരുന്നു. പിന്നാലെ ന്യൂയോർക്ക്…

Read More

പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടന്നാൽ കാൻസർ ഭേദമാകുമെന്ന വിചിത്രവാദവുമായി യുപി ബിജെപി മന്ത്രി

പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടന്നാൽ കാൻസർ ഭേദമാകുമെന്ന വിചിത്രവാദവുമായി യുപി ബിജെപി മന്ത്രി. കരിമ്പ് വികസന മന്ത്രിയായ സഞ്ജയ് സിങ് ഗാംഗ്വാറാണ് വിചിത്ര പ്രസ്താവനയുമായി രം​ഗത്തെത്തിയിരിക്കുന്നത്. തന്റെ മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗ​ഗവാനിലെ ​ഗോശാല ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ ഈ പരാമർശം. കാൻസർ രോഗികൾക്ക് പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്ന് സ്വയം സുഖപ്പെടുത്താമെന്നും പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മർദത്തിനുള്ള മരുന്നുകളുടെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറയ്ക്കാമെന്നും മന്ത്രി അവകാശപ്പെട്ടു. മാത്രമല്ല വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും…

Read More

ബീഫ് കഴിക്കുന്നവരാണോ?; കുടലിലെ കാന്‍സറിന് സാദ്ധ്യത

ഭൂരിഭാഗം പേര്‍ക്കും ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് ബീഫ്. എന്നാല്‍ ബീഫ് ധാരാളം കഴിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് കലോറി, കൊഴുപ്പ്, സോഡിയം എന്നിവ ബീഫില്‍ അധികമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് അമിത വണ്ണത്തിന് കാരണമാകും. ഹൃദയാഘാതമുള്‍പ്പെടെയുള്ളവയിലേക്കും ബീഫിന്റെ അമിത ഉപയോഗം നയിച്ചേക്കാം. ബീഫ് ഒരുപാട് കഴിച്ചാല്‍ ശരീരത്തില്‍ രക്തസമര്‍ദ്ദത്തിന്റെ അളവ് കൂടാനും സാദ്ധ്യതയുണ്ട്. ബീഫ് കഴിക്കുന്നവരില്‍ കുടലിലെ കാന്‍സറിന് സാദ്ധ്യത ഏറെയാണ്. സോസേജ്…

Read More