ചാലക്കുടിക്കാരെ ഭീതിയിലാക്കി പുലി; പിടികൂടാനായി കൂട് സ്ഥാപിച്ചു

തൃശൂർ ചാലക്കുടിക്കാരെ ഭീതിയില്‍ നിര്‍ത്തുന്ന പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചു. കണ്ണമ്പുഴ ക്ഷേത്ര പറമ്പിലാണ് കഴിഞ്ഞ ദിവസം കൂട് സ്ഥാപിച്ചത്. 24ന് പുലിയുടെ ദൃശ്യം കാമറയില്‍ പതിഞ്ഞ വീട്ടില്‍ നിന്നും നാനൂറോളം മീറ്റര്‍ അകലെയുള്ള ക്ഷേത്ര പറമ്പിലാണ് കൂട് സ്ഥാപിച്ചത്. പുലിയെ ആകര്‍ഷിക്കാനായി കൂട്ടില്‍ ആടിനെ കെട്ടിയിട്ടുണ്ട്. ക്ഷേത്ര പറമ്പില്‍ പലയിടത്തുമായി പുലിയുടെ കാല്‍പാടുകളും കണ്ടെത്തിയിരുന്നു. ചാലക്കുടി ഡിഎഫ്ഒ ആര്‍ വെങ്കിടേഷ് ഐഎഫ്എസിന്‍റെ നേതൃത്വത്തിലാണ് കൂടൊരുക്കിയത്. അടുത്ത ദിവസം പ്രദേശത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.

Read More

വയനാട് കൊളഗപ്പാറയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി

വയനാട് കൊളഗപ്പാറയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. കൊളഗപ്പാറയി ചൂരിമല എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇവിടെ ഇന്നലെ പശുവിനെ കടുവ കൊന്നതിനെ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇതിന് മുമ്പ് രാജൻ എന്നയാളുടെ കറവപ്പശുവിനെയും കടുവ കൊന്നിരുന്നു. പ്രദേശത്ത് നാല് വളർത്തുമൃഗങ്ങളെയാണ് മൂന്നു മാസത്തിനിടെ കടുവ കൊന്നത്. നിലവിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 

Read More