
ഒമാൻ-അജ്മാൻ ബസ് സർവിസിന് തുടക്കം; ദിവസേന രണ്ട് സർവിസുകൾ
ഒമാനിൽ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസിന് തുടക്കം. പ്രമുഖ ഗതാഗത കമ്പനിയായ അൽഖഞ്ചരിയാണ് സർവീസിന് തുടക്കമിട്ടത്. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്. അജ്മാനിൽ നിന്നും മസ്‌കത്തിലേക്കും ദിവസേന രണ്ട് സർവീസുകൾ ഉണ്ടാകും. ഒരു ഭാഗത്തേക്ക് പത്ത് റിയാലാണ് ടിക്കറ്റ് നിരക്ക്. രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കുമാണ് മസ്‌കത്തിൽ നിന്നും ബസുകൾ സർവീസ് ആരംഭിക്കുന്നത്. അജ്മാനിൽ നിന്ന് രാവിലെ 9 മണിക്കും 11 മണിക്കും സർവീസുകൾ ഉണ്ടാകും.1998ൽ ആരംഭിച്ച സ്വദേശി ഗതാഗത കമ്പനിയാണ് അൽ ഖഞ്ചരി….