നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവർ അരുൾദാസ് അറസ്റ്റിൽ

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് (34) ആണ് അറസ്റ്റിൽ ആയത്. അലക്ഷ്യമായി വാഹനം ഓടിച്ച് ജീവൻ നഷ്ടപ്പെടുത്തിയതിന് കേസ് എടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തിൽപെട്ടത്. അപകടത്തിൽ 60 വയസുള്ള ദാസിനി മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. നിസാര പരിക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം…

Read More

ഉത്തരാഖണ്ഡിലെ ബസ് അപകടം ; മരണം 36 ആയി , ബസിൽ ഉണ്ടായിരുന്നത് 60 ഓളം പേർ , അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ മരണം 36 ആയി. ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. അനുവദിനീയമായതിലും കൂടുതല്‍ ആളുകള്‍ ബസില്‍ ഉണ്ടായിരുന്നതാകാം അപകട കാരണമെന്നാണ് ദുരന്തനിവാരണ സേനാ അധികൃതര്‍ പറയുന്നത്. 45 സീറ്റുള്ള ബസില്‍ കുട്ടികളുള്‍പ്പെടെ അറുപതോളം പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സർക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗർവാലിൽ നിന്ന്…

Read More

ഉത്തരാഖണ്ഡില്‍ ബസ് 200 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു, 22 പേര്‍ മരിച്ചു

 ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുറഞ്ഞത് 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ നിരവധി കുട്ടികളുണ്ട്. ബസില്‍ പരിധിയിലധികം ആളുകളെ കയറ്റിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ അല്‍മോറ ജില്ലയിലെ രാംനഗറിലാണ് സംഭവം. ഗര്‍വാളില്‍ നിന്ന് കുമയൂണിലേക്ക് പോകുകയായിരുന്നു ബസ്. അല്‍മോറയിലെ മാര്‍ച്ചുലയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ജില്ലാ കലക്ടര്‍ അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു. 200 മീറ്റര്‍ താഴ്ചയിലേക്ക് വീഴുമ്പോള്‍ ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍…

Read More

കൊച്ചി മാടവനയിൽ ബസ് മറിഞ്ഞുണ്ടായ അപകടം ; ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് , കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ

കൊച്ചി മാടവനയിൽ അപകടത്തിൽപ്പെട്ട കല്ലട ബസ് പരിശോധിച്ച എംവിഡി കണ്ടെത്തിയത് ഗുരുതര പിശകുകൾ. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിന്റെ പിന്നിലെ ഇടത് വശത്തെ ടയറ് മോശമായിരുന്നുവെന്നും കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ബസ് അമിത വേഗതയിലായിരുന്നെന്നും പരിശോധന നടത്തിയ മോട്ടർ വെഹിക്കൾ ഇൻസ്പെക്ടർ കെ. മനോജ് വ്യക്തമാക്കി. അതേ സമയം, മാടവനയിൽ ദേശീയപാതയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ കല്ലട ബസിന്റെ ഡ്രൈവർ പാൽപ്പാണ്ടിയുടെ…

Read More

കശ്മീരിലെ രജൗരിയിൽ ബസ് അപകടം ; 9 പേർ കൊല്ലപ്പെട്ടു

കശ്മീരിലെ രജൗരിയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു. തീർത്ഥാടകരുമായി പോയ ബസ് റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. ശിവ് ഖോരി പ്രദേശത്തേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അധികൃതർ പറഞ്ഞു.

Read More

കോഴിക്കോട് സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി; കുട്ടിയുൾപ്പെടെ പത്തുപേർക്ക് പരിക്ക്

കോഴിക്കോട് സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി കുട്ടിയുൾപ്പെടെ പത്തുപേർക്ക് പരിക്ക്. കൊടുവള്ളിക്കടുത്ത് മദ്രസാബസാറിൽ ഇന്നുരാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. ബസ് നിയന്ത്രണംവിട്ട് കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേയ്ക്ക് വന്ന സ്ളീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ബസിലെ യാത്രക്കാരും നാട്ടുകാരും പറയുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. ഫയർഫോഴ്‌സ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാരിൽ ചിലർക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ ഭാഗത്ത് വാഹനങ്ങൾ…

Read More

കോഴിക്കോട്ട് ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരുക്ക്

തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പർ ബസ് കോഴിക്കോട് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. കര്‍ണാടക സ്വദേശിയാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 27 യാത്രകാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

Read More

കോഴിക്കോട്ട് ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരുക്ക്

തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പർ ബസ് കോഴിക്കോട് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. കര്‍ണാടക സ്വദേശിയാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 27 യാത്രകാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

Read More

തായ്‌ലൻഡിൽ ബസ് നിയന്ത്രണം വിട്ട് അപകടം; 14 പേർ മരിച്ചു

തായ്‌ലൻഡിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട്ട് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ20ലധികം പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ പ്രവിശ്യയായ പ്രചുവാപ് ഖിരി ഖാനിൽ അർദ്ധരാത്രി ഒന്നരയോടെയാണ് അപകടം. അപകടത്തെത്തുടർന്ന് ബസിന്റെ മുൻഭാഗം പകുതിയായി പിളർന്നതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ തായ്പിബിഎസ് അറിയിച്ചു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തിട്ടുണ്ട്.പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും തായ്പിബിഎസ് കൂട്ടിച്ചേർത്തു.

Read More

അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് എരുമേലിയിൽ അപകടത്തിൽപ്പെട്ടു; 12 പേർക്ക് പരിക്ക്

എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കർണാടകയിൽ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്. ബുധനാഴ്ച പുലർച്ചെ ആറു മണിക്കാണ് അപകടം. 43 പേരാണ് ബസ്സിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ശബരിമല പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Read More