
വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവം: ഉദ്യോഗസ്ഥന്റെ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്.
വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. എആർ ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുള്ള എസ്‌ഐ സി.വി. സജീവിനെതിരേയുള്ളറിപ്പോർട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് കൈമാറി.സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ സംഭവത്തെക്കുറിച്ച് നേരത്തേ റിപ്പോർട്ട് തേടിയിരുന്നു.എആർ ക്യാമ്പ് കമാൻഡന്റിനായിരുന്നു അന്വേഷണ ചുമതല. ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി തുടങ്ങിയതായി കമ്മിഷണർ അറിയിച്ചു. ഈ മാസം പത്തിന് എറണാകുളം എ.ആർ ക്യാമ്പിന്റെ അടുക്കളയിലാണ് സംഭവം.ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകൾക്ക്…