ഇസ്രായേൽ-ഹമാസ് യുദ്ധം; ഗാസയിൽ 100 മസ്ജിദുകൾ നിർമിച്ച് നൽകും: ഉറപ്പ് നൽകി ഇന്തോനേഷ്യ

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ തകർന്ന ഗാസയിൽ  100 മസ്ജിദുകള്‍ നിർമ്മിച്ച് നൽകുമെന്ന് ഇന്തോനേഷ്യ. വ്രതകാലമായ റംസാൻ തുടങ്ങാനിരിക്കെ മസ്ജിദ് നിർമാണം വേ​ഗത്തിലാക്കുമെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയര്‍മാനും മുൻ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു. ഒന്നര വർഷത്തെ ഇസ്രായേൽ അധിനിവേശം ഗാസയെ തകർത്ത് തരിപ്പണമാക്കി. ആയിരത്തിലധികം പള്ളികളാണ് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 10 പള്ളികള്‍ നിര്‍മിക്കും. പിന്നീട് 90 എണ്ണം കൂടി നിർമിക്കും. ഇന്തോനേഷ്യന്‍ ജനത പള്ളി നിര്‍മാണവുമായി സഹകരിക്കും. പദ്ധതി എങ്ങനെ…

Read More

2 കോടി തരാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല; ചൈനയിൽ ദേശിയപാതയ്ക്ക് നടുവിലായി ഒരു വീട്, സംഭവം വൈറലാണ്

ചില സമയങ്ങളിൽ വാശി അത്ര നല്ലതല്ല. അത്തരമൊരു വാശി കാരണം പണികിട്ടി ഇരിക്കുകയാണ് ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിങ് എന്ന വീട്ടുടമസ്ഥൻ. ദേശിയപാത നിര്‍മാണത്തിന് തന്റെ ഭൂമി വിട്ടുകൊടുക്കാന്‍ ഹുവാങ് പിങ് തയാറായില്ല. അത് കൊണ്ടെന്താ. പിങ്ങിന്റെ വീടിന് ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി അധികൃതർ റോഡ് നിര്‍മാണം തുടങ്ങി. ഇരുനില വീടിന്‍റെ മേല്‍ക്കൂരയോട് ചേര്‍ന്നാണ് ദേശിയപാത കടന്നുപോകുന്നത്. ഇത്തരത്തിൽ ദേശിയപാതയ്ക്ക് നടുവിലായി നിൽക്കുന്ന ഈ വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്. റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കുന്ന ഘട്ടത്തില്‍…

Read More

ദുരന്തത്തെ തുടർന്ന് നിർമ്മിക്കേണ്ടത് 400 വീടുകൾ; 100 എണ്ണം കോണ്‍ഗ്രസ് നിർമ്മിച്ചുനല്‍കും: മുഖ്യമന്ത്രിയെ അറിയിച്ചെന്ന് സതീശൻ

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടർന്ന് നിർമ്മിക്കേണ്ടത് 400 വീടുകളാണെന്നും അതില്‍ 100 എണ്ണം കോണ്‍ഗ്രസ് നിർമ്മിച്ചുനല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുല്‍ ഗാന്ധി നിർദ്ദേശിച്ചത് അനുസരിച്ച്‌ ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചു. സർക്കാർ ഭൂമി നല്‍കിയാല്‍ അതില്‍ വീട് നിർമ്മിച്ച്‌ നല്‍കും. ഭൂമി ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചില്ലെങ്കില്‍ സ്ഥലം കണ്ടെത്തി വീട് നിർമ്മിക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിലെ ഷിരൂരില്‍ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഇക്കാര്യം സ്ഥലം എം.എല്‍.എയുമായി…

Read More

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകവുമായി സിപിഎം; ഉദ്ഘാടനം എംവി ഗോവിന്ദൻ

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് സിപിഎം. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവർക്കാണ് ജനങ്ങളിൽ നിന്ന് പണം പിരിച്ച് സിപിഎം സ്മാരകം പണിതത്. 2015 ജൂൺ ആറിനാണ് ബോംബ് നിർമാണത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്. മേയ് 22ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. സഖാക്കളാ ഷൈജു, സുബീഷ് രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈസ്റ്റ് ചെറ്റക്കണ്ടിയിൽ ഒരു കുന്നിൻമുകളിലുള്ള…

Read More