വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് മാത്രമായി കെഎസ്‌ആർടിസിയുടെ കിടിലൻ ഉല്ലാസയാത്ര; അതും 200രൂപയ്‌ക്ക്

വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് മാത്രമായി സ്‌പെഷ്യൽ ട്രിപ്പുകളൊരുക്കി കെഎസ്‌ആർടിസി. മാർച്ച് എട്ടിന് (നാളെ) കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഉച്ചയ്‌‌ക്ക് ഒരു മണിക്ക് ആരംഭിച്ച് രാത്രി എട്ട് മണിയ്‌ക്ക് അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് വെറും 200 രൂപ മാത്രമാണ് നിരക്ക്. പ്ലാനറ്റോറിയം, പഴശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്‌ക്വയർ എന്നീ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശിക്കുക. കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്‌ക്കൽ ബീച്ച്,…

Read More

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ; പ്രഖ്യാപനങ്ങൾ എന്തൊക്കെ , ബജറ്റ് ചർച്ച ഫെബ്രുവരി 10 മുതൽ

2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഫെബ്രുവരി 7 വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17നാണ് ആരംഭിച്ചത്. 23ന് ആദ്യഘട്ട സമ്മേളനം അവസാനിച്ചു. വെള്ളിയാഴ്‌ച ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച ശേഷം ഫെബ്രുവരി 10 മുതൽ 13 വരെ ബജറ്റ് ചർച്ച നടക്കും. ബജറ്റ് സമ്മേളനം മാർച്ച് 28 വരെ നീളും. രണ്ടാം പിണറായി സർക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കാൻ…

Read More

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന; ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്ന് ധനമന്ത്രി

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിൽ ധനമന്ത്രി അറിയിച്ചു.  കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികൾ ആലോചനയിലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. റോഡിന് ടോൾ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട്. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ സേവന നിരക്കുകളിൽ ഇത്തവണത്തെ…

Read More

‘കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം’: കേരള എംപിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും

കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം. മഹാകുംഭമേളയിലെ അപകടം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കേരളാ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും. സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചെന്ന ആരോപണമാകും ഭരണപക്ഷം ഉയർത്തുക. വഖഫ് ഭേദഗതി ബില്ലിലെ സംയുക്ത പാർലമെന്ററി റിപ്പോർട്ട് ഈയാഴ്ച തന്നെ ലോക്സഭയിൽ വരാനാണ് സാധ്യത. ഈ സമ്മേളന കാലയളവിൽ തന്നെ വഖഫ് ബിൽ പാസാക്കാനാണ് കേന്ദ്ര നീക്കം. 

Read More

‘ആവശ്യപ്പെട്ട ഒന്നുപോലും ലഭിച്ചില്ല; കേ​ന്ദ്ര ബ​ജ​റ്റിൽ ക​ർ​ണാ​ട​ക​യോ​ട് അ​നീ​തി കാണിച്ചു’: രൂക്ഷമായി വിമർശിച്ച് സിദ്ധരാമയ്യ

രാജ്യത്ത് ഏറ്റവും കൂടുതൽ നികുതിയൊടുക്കുന്ന ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് ക​ർ​ണാ​ട​ക. എ​ന്നാ​ൽ, ബി​ഹാ​റി​ന് കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​ന് രാ​ഷ്ട്രീ​യ അ​ഡ്ജ​സ്റ്റ്മെ​ന്റി​ന്റെ ഭാ​ഗ​മാ​യി അ​ധി​ക വി​ഹി​തം ല​ഭി​ച്ചെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. മേ​ക്കേ​ദാ​ട്ടു, ഭ​ദ്ര അ​പ്പ​ർ ബാ​ങ്ക്, മ​ഹാ​ദാ​യി, കൃ​ഷ്ണ അ​പ്പ​ർ ബാ​ങ്ക് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​ക്ക് ഫ​ണ്ട​നു​വ​ദി​ച്ചി​ല്ല. കഴിഞ്ഞ ബ​ജ​റ്റി​ൽ ഭ​ദ്ര അ​പ്പ​ർ ബാ​ങ്ക് പ​ദ്ധ​തി​ക്ക് കേ​ന്ദ്രം 5300 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഒ​രു​രൂ​പ​പോ​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ല. റാ​യ്ച്ചൂ​രി​ൽ എ​യിം​സ് ആ​ശു​പ​ത്രി ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നെയും മു​ഖ്യ​മ​ന്ത്രി…

Read More

‘ബഡ്‌ജറ്റ്‌ ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ നിറവേറ്റുന്നതാണ്’; നിർമ്മലാ സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് ജനങ്ങളുടെ ബഡ്ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഡ്‌ജറ്റ്‌ ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ നിറവേറ്റുന്നതാണെന്നും 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘ബഡ്ജറ്റുകൾ പലപ്പോഴും ട്രഷറി നിറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഈ ബഡ്ജറ്റ് ജനങ്ങളുടെ പോക്കറ്റുകൾ നിറയ്ക്കാനും സമ്പാദ്യം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു’ – പ്രധാനമന്ത്രി പറഞ്ഞു. ആദായ നികുതി ഇളവ് മദ്ധ്യവർഗത്തിലെ, ശമ്പളമുള്ള ജീവനക്കാർക്ക് വലിയ നേട്ടമാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർക്കായുള്ള ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലും ഗ്രാമീണ…

Read More

പാദരക്ഷ നിർമാണമേഖലയിൽ 22 ലക്ഷം തൊഴിലവസരങ്ങൾ; ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബാക്കി മാറ്റാൻ ബഡ്ജറ്റിൽ പ്രഖ്യാപനം

ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബാക്കി മാ​റ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബഡ്ജ​റ്റ് അവതരണത്തിനിടയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. തദ്ദേശീയ കളിപ്പാട്ട നിർമാണമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വികസനത്തിന് മുൻതൂക്കം നൽകുന്ന ബഡ്ജ​റ്റാണ് ഇത്തവണത്തേതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 600 വർഷത്തെ പാരമ്പര്യമുളള എട്ടിക്കൊപ്പക്ക കളിപ്പാട്ട നിർമാണത്തിന് പുതുജീവൻ നൽകിയത് നരേന്ദ്രമോദിയുടെ മൻകിബാത്ത് പരിപാടിയിലൂടെയായിരുന്നു. ഇത്തരം കളിപ്പാട്ടങ്ങളുടെ നിർമാണം നിലയ്ക്കുന്ന സാഹചര്യത്തിലാണ് മോദി പ്രഖ്യാപനം നടത്തിയത്. ഒരു കരകൗശല നിർമാണം നശിക്കുമ്പോൾ ഒരു…

Read More

എല്ലാ സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്; ഫുഡ് ഡെലിവറി തൊഴിലാളികൾക്ക് ഐടി കാർഡും ഇൻഷുറൻസും

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുള്ള എല്ലാ സർക്കാർ സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ബഡ്‌ജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം. 2011 ഒക്‌ടോബർ 25ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതിയാണ് ഭാരത്‌നെറ്റ്. രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്‌തതാണ് ഭാരത്‌നെറ്റ് പദ്ധതി. ആശയവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ, സാങ്കേതികപരമായ വളർച്ചയുണ്ടാക്കി ഗ്രാമീണ സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് ഈ…

Read More

ഇലക്ട്രിക് വാഹനങ്ങൾക്ക് വിലകുറയും; മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും: ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും?, അറിയാം

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച് തുടങ്ങിയതോടെ എല്ലാവരുടെയും കണ്ണുകൾ ഒന്നിലേക്ക് മാത്രമായിരുന്നു. ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും വില കൂടുമെന്ന്. നിരവധി ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ മാറ്റങ്ങൾ ധനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ആദ്യമേ ഉണ്ടായിരുന്നു. 2024 ലെ ബജറ്റ് പ്രസംഗത്തിൽ, മൊബൈൽ ഫോണുകൾ, ചാർജറുകൾ, ചില ക്യാൻസർ മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള ചില ഇനങ്ങളുടെ കസ്റ്റംസ് നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ കസ്റ്റംസ് ഡ്യൂട്ടി ഘടന സമഗ്രമായി…

Read More

ബജറ്റ് 2025: ആറ് ജീവൻരക്ഷാ മരുന്നുകൾക്ക് നികുതിയിളവ്, ക്യാൻസറിനുൾപ്പെടെയുള്ള മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നൊഴിവാക്കും: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു ലക്ഷം രൂപ നികുതി ഇളവ്‌

ആറ് ജീവൻരക്ഷാ മരുന്നുകൾക്ക് അഞ്ച് ശതമാനം നികുതിയിളവ്. ക്യാൻസർ, വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന 36 ജീവൻ രക്ഷാ മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയും 2025ലെ കേന്ദ്ര ബഡ്‌ജറ്റ്. രാജ്യത്തുടനീളമുള്ള മെ‌ഡിക്കൽ കോളേജുകളിൽ അടുത്ത വർഷം 10,000 സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര ബഡ്‌ജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 75,000 ആയി ഉയർത്തും. 2014നുശേഷം നിർമിച്ച അഞ്ച് ഐഐടികളിൽ അധിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും. ‘മേക്ക് ഇൻ…

Read More