തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. ബി.എസ്.പി തമിഴ്നാട് അധ്യക്ഷൻ കെ. ആംസ്ട്രോങ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കുശേഷമാണ് വീണ്ടും ഒരു രാഷ്ട്രീയ നേതാവ് തമിഴ്നാട്ടിൽ കൊല്ലപ്പെട്ടിരിക്കുന്നത്. നാം തമിഴർ കക്ഷിയുടെ മധുര നോർത്ത് ജില്ല ഡെപ്യൂട്ടി സെക്രട്ടറി ബാലസുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്. ഇയ്യാളെ വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു. പ്രഭാത നടത്തത്തിന് പോയപ്പോഴായിരുന്നു കൊലപാതകം. അക്രമികൾ പിന്തുടർന്ന് എത്തുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാലംഗ സംഘം റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. അന്വേഷണം…

Read More

അനന്തരവൻ ആകാശ് ആനന്ദിനെ പിൻഗാമിയായി പ്രഖ്യാപിച്ച് ബി.എസ്.പി നേതാവ് മായാവതി

അനന്തരവൻ ആകാശ് ആനന്ദിനെ വീണ്ടും തന്റെ പിൻഗാമിയായി പ്രഖ്യാപിച്ച് ബി.എസ്.പി നേതാവ് മായാവതി രം​ഗത്ത്. ലഖ്നോയിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. ഇത് രണ്ടാംതവണയാണ് ആനന്ദിനെ മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത്. ഈ വർഷം മേയിലായിരുന്നു മായാവതി ആനന്ദിനെ പിൻഗാമിയായി പ്രഖ്യാപിച്ചത്. അതിനു പിന്നാലെ തീരുമാനം പിൻവലിക്കുകയും ചെയ്തു. 2023 ഡിസംബറിൽ ആകാശിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച മായാവതി 2024 മേയിൽ തീരുമാനം മാറ്റുകയും ദേശീയ കോർഡിനേറ്റർ സ്ഥാനത്തുനിന്നുൾപ്പെടെ നീക്കുകയും ചെയ്തിരുന്നു. തീരുമാനത്തിൽ വ്യക്തമായ കാരണം…

Read More

പിൻഗാമിയെ പ്രഖ്യാപിച്ച് മായാവതി; അനന്തരവൻ ആകാശ് ആനന്ദ് പാർട്ടിയുടെ പുതിയ അധ്യക്ഷനാകും

തന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. അനന്തരവൻ ആകാശ് ആനന്ദ് പാർട്ടിയുടെ പുതിയ അധ്യക്ഷനാകും. ഞായറാഴ്ച ലഖ്നൗവിൽ നടന്ന പാർട്ടി യോഗത്തിലാണ് പ്രഖ്യാപനം.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിലാണ് മായാവതി ഇക്കാര്യം അറിയിച്ചത്. മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ് കുമാറിന്റെ മകനാണ് 28 കാരൻ ആകാശ്. നിലവിൽ പാർട്ടിയുടെ ദേശീയ കോർഡിനേറ്ററാണ്. 2019ലാണ് മായാവതിയുടെ സഹോദരനെ പാർട്ടിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചത്. പാർട്ടി ദുർബലമായ…

Read More