1200രൂപയുടെ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാൻ; പുത്തൻ പ്ലാനുമായി ബിഎസ്‌എൻഎൽ

ടെലികോം കമ്പനികളെ പിന്നിലാക്കി പുത്തൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്‌എൻ എൽ. ഈ കഴിഞ്ഞ വർഷം 262 കോടിയുടെ ലാഭമാണ് രാജ്യത്താകെ ബിഎസ്‌എൻഎല്ലിന് ലഭിച്ചത്. ഇതിൽ മൂന്നിലൊന്നും നേടിക്കൊടുത്തത് കേരളത്തിൽ നിന്നാണ്. 80 കോടിയാണ് കേരളത്തിൽ നിന്നും കിട്ടിയ ലാഭം. രാജ്യത്താകെ 4ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്‌എൻഎൽ പുത്തൻ സ്കീമുകളാണ് കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞവർഷം 5ജി പ്ളാനുകൾ അവതരിപ്പിച്ച് രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ വി,​ ജിയോ,​ എയർടെൽ എന്നിവ താരിഫ് വർദ്ധിപ്പിച്ചിരുന്നു. ഈ സമയത്തും ബിഎസ്‌എൻഎൽ ചാർജ്…

Read More

50,000 ടവറുകൾ കൂടി; ഇന്ത്യയിൽ വൻ വികസനത്തിനൊരുങ്ങി ബി.എസ്.എൻ.എൽ

ഇന്ത്യയിലെ ഡിജിറ്റൽ കണക്ടിവിറ്റിക്കായി സുപ്രധാന ചുവടുവെപ്പുമായി ബി.എസ്.എൻ.എൽ. രാജ്യത്തുടനീളം 50,000 4ജി ടവറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിന് ബി.എസ്.എൻ.എൻ തുടക്കം കുറിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 50,000 ടവറുകളിൽ 41,000 എണ്ണം ഒക്ടോബർ 29ന് മുമ്പ് പ്രവർത്തനക്ഷമമായെന്നും വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷം സ്ഥലങ്ങളിൽ 4ജി ടവറുകളെന്ന ബി.എസ്.എൻ.എല്ലിന്റെ ലക്ഷ്യത്തിന് ഇത് കരുത്ത് പകരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസർക്കാറിന്റെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ടാറ്റ കൺസൾട്ടൻസി സർവീസ് നേതൃത്വം നൽകുന്ന കൺസോട്യവുമായി ചേർന്നാണ് ബി.എസ്.എൻ.എൽ…

Read More

ബിഎസ്എൻഎൽ 4ജി; ഇനി ഓൺലൈൻ ആയി സിം എടുക്കാം

പ്രതാപകാലം വീണ്ടെടുക്കാൻ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. ഇതിൻറെ ഭാഗമായി 4ജി നെറ്റ്‌വർക്ക് ബിഎസ്എൻഎൽ വ്യാപിപ്പിച്ചുവരികയാണ്. കേരളത്തിലടക്കം വിവിധയിടങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമായിട്ടുണ്ട്. ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനും പുതിയ 4ജി സിം എടുക്കാനും ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കണമെന്നില്ല. LILO ആപ്പ് വഴി ബിഎസ്എൻഎല്ലിൻറെ പുതിയ 4ജി സിം കാർഡിന് ഓർഡർ നൽകാം. ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ഈ ആപ്ലിക്കേഷനിൽ കയറി ബിഎസ്എൻഎൽ എന്ന ഓപ്ക്ഷൻ തെരഞ്ഞെടുത്താൽ…

Read More

4ജിയും ഗുണമേന്മയും ബിഎസ്എൻഎലിനെ ലാഭത്തിലാക്കും; 52,000 ടവറുകൾ കൂടി സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് 4ജി സേവനങ്ങൾ എത്തിക്കുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിലൂടെയും ബിഎസ്എൻഎലിനെ ലാഭകരമാക്കിമാറ്റാൻ സാധിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഓൺലൈൻ മാധ്യമമായ മണി കൺട്രോളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 4ജി എത്തിയാലും കമ്പനി ലാഭകരമാകണമെങ്കിൽ മികച്ച നിർവഹണം, മെച്ചപ്പെട്ട നിലവാരത്തിലുള്ള സേവനങ്ങൾ, ഉപഭോക്താക്കളുടെ സംതൃപ്തി, റേറ്റിങ് എന്നിവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം സാധിച്ചാൽ അപ്പോൾ മുതൽ ലാഭം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഎസ്എൻഎലിന്റെ 4ജി സ്റ്റാക്ക് വികസിപ്പിക്കാനുള്ള നടപടികളിലാണ് ഞങ്ങൾ. ഏറെ…

Read More

ബിഎസ്എൻഎൽ 5ജി ആദ്യമെത്തുക ഈ സ്ഥലങ്ങളിൽ

4ജിക്ക് അപ്പുറം 5ജിയും അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. ടവറുകള്‍ 4ജി നെറ്റ്‌വര്‍ക്കിലേക്ക് മാറ്റുന്ന അതേസമയം തന്നെ 5ജി സാങ്കേതികവിദ്യയും യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. 2025ഓടെ രാജ്യത്ത് ബിഎസ്എന്‍എല്‍ 5ജി വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ആദ്യം ബിഎസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്ക് വരിക. ആ ഇടങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ വരുന്നത്. ദില്ലിയിലെ കോണാട്ട് പ്ലേസ്, ജെഎന്‍യു ക്യാംപസ്, ഐഐടി ദില്ലി, ഐഐടി…

Read More

ഇനി 107 രൂപ മതി…; ബിഎസ്എന്‍എല്‍ പൊളിച്ചു

നാട്ടില്‍ ബിഎസ്എന്‍എല്‍ ഉള്ളപ്പോള്‍ എന്തിനു പണം കളയണം. ജനപ്രിയ പ്ലാനുകളുമായി ബിഎസ്എന്‍എല്‍ രംഗത്ത്. അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് മാറുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വിഐ എന്നിവ റീച്ചാര്‍ജ് പ്ലാനില്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍.  അടുത്തിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച ജനപ്രിയ റീച്ചാര്‍ജ് ആണ് 107 രൂപ പ്ലാന്‍….

Read More