ഒഡീഷയിൽ മലയാളി വൈദികനു നേരെയുണ്ടായ പോലീസ് അക്രമത്തിൽ പരാതി നൽകി

ഒഡീഷയിൽ മലയാളി വൈദികനെ പോലീസ് ആക്രമിച്ച സംഭവത്തിൽ വൈദികർ പരാതി നൽകി. കഴിഞ്ഞമാസം 22 ന് പോലീസ് പള്ളിയിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയായിരുന്നു. അതിരൂപത നിർദേശം നൽകിയതിനെ തുടർന്നാണ് പരാതി നൽകുന്നതെന്ന് മർദനമേറ്റ ഫാദർ ജോഷി ജോർജ് പറഞ്ഞിരുന്നു. പാകിസ്താനികളാണെന്നും മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മലയാളി വൈദികൻ ജോഷി ജോർജിനെയും സഹവികാരിയേയും ഒഡീഷ പോലീസ് അതിക്രൂരമായി മർദിച്ചത്. പരാതി നൽകാൻ വൈകിയത് ഭയം കൊണ്ടാണെന്ന് വൈദികർ വ്യക്തമാക്കുന്നു. ഗ്രാമത്തിലെ കഞ്ചാവ് റെയ്ഡിനിടെ പള്ളിയിൽ അതിക്രമിച്ചുകയറി മർദിക്കുകയായിരുന്നു എന്നും…

Read More

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും എസ്എഫ്ഐയുടെ ക്രൂരത ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുടെ ക്രൂര മർദനം. എസ്.എഫ്.ഐ പ്രവർത്തകൻ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ കോളേജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തല്ലാനായി വിദ്യാർത്ഥിയെ വെല്ലുവിളിക്കുന്നതും ഈ വീഡിയോയിൽ കാണാം. ഭിന്നശേഷിക്കാരൻ കൂടിയായ പൂവച്ചൽ സ്വദേശിയായ വിദ്യാർത്ഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. രണ്ട് കാലിലും വിരലുകളില്ലാത്ത ഒരു കാലിന്…

Read More

ഇലന്തൂർ നരബലി കേസ്; പ്രോസിക്യൂഷനെ നിയമിക്കാതെ സർക്കാർ

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന് ഇന്ന് ഒരു വർഷം. കേസിൽ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും കേരളത്തെ നടുക്കിയ പ്രാകൃതമായ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാൻ ഇതുവരെ സർക്കാറിന് കഴിഞ്ഞിട്ടില്ല. വിചാരണ വൈകുന്നതിൽ കൊല്ലപ്പെട്ടവരുടെ കുടുംബവും നിരാശയിലാണ്. കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്‍റെ പരകോടിയിലായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്….

Read More