
തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം
തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആകെയുള്ള 17 സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയും എട്ട് സീറ്റുകളില്‍ വീതം ലീഡ് ചെയ്യുമ്പോള്‍ അസദുദ്ദിൻ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ഭാരത രാഷ്ട്ര സമിതിക്ക് ഒരു സീറ്റില്‍ പോലും ലീഡില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു മണിക്കൂറായി കോണ്‍ഗ്രസും ബിജെപിയും തുല്യനിലയില്‍ തുടരുകയാണ്. ബിആർഎസിന്‍റെ വോട്ട് വിഹിതം പകുതിയിലധികം ഇടിഞ്ഞതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ബിആര്‍എസിന്‍റെ വോട്ടുകള്‍…