‘മാർക്കോ’ ടെലിവിഷൻ പ്രദർശനാനുമതി തടഞ്ഞ് സിബിഎഫ്‌സി

തീയേറ്ററുകളിൽ വൻ ഹിറ്റായ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് (സിബിഎഫ്‌സി) പ്രദർശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‌സി നിരസിച്ചു. റീജണൽ എക്‌സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്തത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. ചിത്രം ഒടിടിയിൽ നിന്ന് പിൻവലിക്കാനും സിബിഎഫ്‌സി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമ ഇനി ചെയ്യില്ലെന്ന് മാർക്കോ…

Read More

കന്നഡ വാർത്താ ചാനലിന്‍റെ സംപ്രേഷണം താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി

കന്നഡ വാര്‍ത്താ ചാനലിന്‍റെ സംപ്രേഷണം താല്‍ക്കാലികമായി തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. കര്‍ണാടകയിലെ കന്നട വാര്‍ത്താ ചാനലായ പവർ ടിവിയുടെ സംപ്രേഷണമാണ് താല്‍ക്കാലികമായി തടഞ്ഞത്. ചാനലിന്‍റെ ലൈസൻസ് പുതുക്കിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമക്കേസിന്‍റെ വിവരങ്ങൾ ആദ്യം സംപ്രേഷണം ചെയ്തത് പവർ ടിവിയാണ്. ജെഡിഎസ് എംഎൽസി എച്ച് എം രമേശ് ഗൗഡയാണ് ചാനലിന് ലൈസൻസില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Read More

അശ്ലീല ഉള്ളടക്കം; 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്രം

രാജ്യത്ത് യെസ്മ അടക്കം 18ഓളം ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്ര സർക്കാർ. അശ്ലീല ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ 19 വെബ്സൈറ്റുകളും 10 ആപ്പുകളും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളും തടഞ്ഞിട്ടുണ്ട്. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അൺകട്ട് അദ്ദ, ട്രൈ ഫ്‌ളിക്ക്‌സ്, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്ട്രാമൂഡ്, ന്യൂഫ്‌ളിക്‌സ്, മൂഡ്എക്‌സ്, മോജ്ഫ്‌ളിക്‌സ്, ഹോട്ട്ഷോട്ട്‌സ്, ഐപി, ഫുഗി, ചിക്കൂഫ്‌ളിക്‌സ്, പ്രൈംപ്ലേ എന്നീ…

Read More