ഹൈകോടതി ഉത്തരവിന് സ്റ്റേ; കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന് നാട്ടാനകളെ കൊണ്ടുവരാമെന്ന് സുപ്രീംകോടതി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ  കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത്  സുപ്രീം കോടതി. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശത്തിനാണ് സ്റ്റേ. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.കേസിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാ‍ര്‍ഡനും  മൃഗസ്നേഹികളുടെ സംഘടനയ്ക്കും കോടതി നോട്ടീസ് അയച്ചു.  മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നൽകിയ…

Read More

അമ്മയുടെ കൂടെയല്ലേ മകൾ ഉണ്ടാകേണ്ടത്: ഐശ്വര്യറായ്

ഐശ്വര്യ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഐശ്വര്യയ്‌ക്കൊപ്പം മകൾ ആരാധ്യയും ഉണ്ടാകാറുണ്ട്. അബുദാബിയിൽ കഴിഞ്ഞ ദിവസം നടന്ന ഇൻറർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് ചടങ്ങിനും മകൾ ഒപ്പമുണ്ടായിരുന്നു. ചടങ്ങിലെ ഐശ്വര്യയുടെ ലുക്കും ചർച്ചാവിഷയമായി. എന്തായാലും ഇപ്പോൾ ഐശ്വര്യയും ആരാധ്യയുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കറുപ്പും സ്വർണ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഐശ്വര്യയും ആരാധ്യയും ഈ ചടങ്ങിന് ഒരുമിച്ച് എത്തിയത്. എന്തുകൊണ്ടാണ് എപ്പോഴും മകളെ ഒപ്പം കൂട്ടുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഐശ്വര്യ. അവൾ എൻറെ മകളാണ്….

Read More

സഞ്ചാരികളെ എത്തിക്കുന്ന ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ താമസ, വിശ്രമ സൗകര്യം ഒരുക്കണം; ഉത്തരവുമായി ടൂറിസം വകുപ്പ്

സംസ്ഥാനത്ത് ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും എത്തുന്ന ഡ്രൈവർമാർക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങൾ ഒരുക്കുന്നത് കർശനമായി പാലിക്കണമെന്ന് വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തുക. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ…

Read More