കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു ; അപകടം കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ

കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ഹൈവേ വികസനത്തിന്റെ ഭാ​ഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. പാലത്തിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.  

Read More

കുറുവ സംഘാംഗത്തെ പിടികൂടി; കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

കുറുവ സംഘാംഗത്തെ പിടികൂടിയ സാഹചര്യത്തിൽ കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കും. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുമെന്നാണ് വിവരം. കുറുവ സംഘാംഗം സന്തോഷ് ശെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.  മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കർണാടക സ്വദേശികളായ കുട്ടവഞ്ചിക്കാർ ഇവിടെ താമസം തുടങ്ങിയിട്ടു വർഷങ്ങളായി. ഇവരെയും നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കും. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം, മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ…

Read More

ബിഹാറിൽ വീണ്ടും പാലം തകർന്നു; 1710 കോടി മുതൽമുടക്ക്

ബിഹാറിൽ വീണ്ടും പാലം തകർന്നു. ഗംഗാനദിക്ക് കുറുകെ നിർമാണത്തിലിരുന്ന സുൽത്താൻഗഞ്ജ്-അഗുവാനി പാലത്തിന്റെ ഭാഗമാണ് തകർന്നത്. നിർമ്മാണം തുടങ്ങി ഒമ്പത് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാലം തകരുന്നത്. 3.16 കിലോമീറ്റർ നീളമുള്ള പാലം 1710 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ആർക്കും പരിക്കില്ല എന്നാണ് വിവരം. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാലം തകർന്നത്. എസ്.കെ. സിംഗ്ല കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് പാലം നിർമ്മാണ കരാറെടുത്തത്. പാലം തകർന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണവും വന്നിട്ടില്ല. പാലം…

Read More

പട്ടാമ്പി പാലം നാളെ തുറക്കും; ഉത്തരവുമായി കളക്ടർ

കനത്തമഴയിൽ വെള്ളം മുങ്ങിപ്പോയ പട്ടാമ്പി പാലം നാളെ മുതൽ തുറന്നുകൊടുക്കും. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയപ്പോഴും പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയതിനാൽ വാഹന ​ഗതാ​ഗതം നിർത്തലാക്കിയിരുന്നു. നിലവിൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ലെങ്കിലും കാൽനടയായി സഞ്ചരിക്കാൻ കഴിയും.  കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ…

Read More

ബെയ്ലി പാലം അവസാനഘട്ടത്തിൽ; മുൻ വർഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ കളക്ടർ

ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കുറുമ്ബാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാറ കോളനി,കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്ബിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്ബുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.  ചൂരല്‍മലയേയും മുണ്ടക്കൈയേയും…

Read More

ശൈഖ് സായിദ് റോഡിൽ നിന്ന് ദുബൈ ഹാർബറിനെ ബന്ധിപ്പിച്ച് പാലം വരുന്നു ; 43.1 കോടി ദിർഹമിന്റെ കരാറിന് അംഗീകാരം

ദു​ബൈ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​യാ​യ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​നെ​യും ദു​ബൈ ഹാ​ർ​ബ​റി​നെ​യും ബ​ന്ധി​പ്പി​ച്ച്​ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്​ 43.1കോ​ടി ദി​ർ​ഹ​മി​ന്‍റെ ക​രാ​ർ. 1,500 മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന പാ​ലം ‘ശ​മ​ൽ ഹോ​ൾ​ഡി​ങ്ങു’​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. ദു​ബൈ ഹാ​ർ​ബ​ർ പ്ര​ദേ​ശ​ത്തേ​ക്ക്​ യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന പാ​ലം വ​ഴി ര​ണ്ട്​ ലൈ​നു​ക​ളി​ലാ​യി മ​ണി​ക്കൂ​റി​ൽ 6,000 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കും. ദു​ബൈ ഹാ​ർ​ബ​റി​ലേ​ക്ക്​ നേ​രി​ട്ട്​ പ്ര​വേ​ശി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന പാ​ലം താ​മ​സ​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും യാ​ത്ര എ​ളു​പ്പ​മാ​ക്കു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) എ​ക്സി. ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​…

Read More

മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ഇന്നലെ വൈകീട്ട് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ബീച്ചില്‍ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ കടലില്‍ ഇറങ്ങാന്‍ ആരെയും അനുവദിച്ചിരുന്നുമില്ല. അതുകൊണ്ട് മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും…

Read More

അമേരിക്കയിൽ ചരക്കുകപ്പൽ ഇടിച്ച് കൂറ്റൻ പാലം തകർന്നു

അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ പാലം തകർന്നു. ചരക്കുകപ്പൽ പാലത്തിൽ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് പതിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. സിങ്കപ്പുർ പതാകയുള്ള കണ്ടെയ്‌നർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു. 300 മീറ്ററോളം നീളമുള്ള കപ്പൽ കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളത്തിൽ വീണ്…

Read More

ആത്മഹത്യ ചെയ്യാൻ പാലത്തിൽ കയറിയ യുവാവിനെ പിന്തിരിപ്പിച്ച് പോലീസ് 

കടം കയറി ജീവിതം താറുമായ യുവാവ് ആത്മഹ്യ ചെയ്യാൻ പാലത്തിനു മുകളിൽ കയറുകയും സംഭവമറിഞ്ഞെത്തിയ പോലീസുകാർ യുവാവിനെ അനുനയിപ്പിച്ചു താഴെയിറക്കുകയും ചെയ്ത സംഭവം വൈറലായി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതുപോലെയുള്ള സംഭവങ്ങൾ സാധാരണമാണ്. എന്നാൽ, നിരാശഭരിതനായ ചെറുപ്പക്കാരനെ താഴെയിറക്കാൻ പോലീസ് പ്രയോഗിച്ച തന്ത്രങ്ങളാണ് കൗതുകമായി മാറിയത്. തിങ്കളാഴ്ചയാണു സംഭവം. കോൽക്കത്തയിലെ പാർക്ക് സർക്കസിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ഇരുമ്പ് പാലത്തിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ബൈക്കിലാണ് ഇയാൾ ഇവിടെയെത്തിയത്. കൂടെ ഇയാളുടെ മൂത്തമകളും…

Read More

ഖത്തർ- ബഹ്റൈൻ പാലം നിർമാണം ഉടൻ ; ഖത്തർ പ്രധാനമന്ത്രിയും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

ഔദ്യോഗിക സന്ദർശനത്തിന് എത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തി. എല്ലാ മേഖലയിലും ഉഭയകക്ഷി ബന്ധം വ്യാപിപ്പിക്കുന്നതിനൊപ്പം പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയായി. ഖത്തർ– ബഹ്റൈൻ പാലം പദ്ധതി നിർമാണം ഉടൻ തുടങ്ങാനും ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണ്ടതിന്റെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യവും ഇരുനേതാക്കളും ചർച്ച…

Read More