കൈക്കൂലിക്കേസിൽ പിടിയിലായ അലക്സ് മാത്യു പരാതിക്കാരനോട് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ

ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫിസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു കഴിഞ്ഞ ദിവസമാണ് കൈക്കൂലിക്കേസിൽ പിടിയിലായത്. പരാതിക്കാരനോട് ഇയ്യാൾ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയാണെന്നാണ് വിവരം. കൊച്ചിയിലെ ഓഫിസിലുള്ള അലക്സ് മാത്യു തിരുവനന്തപുരത്തെ പരാതിക്കാരന്‍റെ വീട്ടിലെത്തി പണം വാങ്ങിക്കോളാമെന്നും അറിയിച്ചു. പണത്തോട് ഇത്ര ആക്രാന്തമുള്ള മനുഷ്യനെ കണ്ടിട്ടില്ലെന്നാണ് തിരുവനന്തപുരം കുറവൻകോണത്ത് താമസിക്കുന്ന പരാതിക്കാരൻ പറഞ്ഞത്. ശനിയാഴ്ച രാത്രി 7.30ഓടെ കുറവൻകോണത്തെ പരാതിക്കാരന്‍റെ വീട്ടിലെത്തി കൈക്കൂലി വാങ്ങു​മ്പോഴായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്​ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ…

Read More

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല ; വിജിലൻസ് റിപ്പോർട്ട് അടുത്തയാഴ്ച കൈമാറും

കണ്ണൂര്‍ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്. പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ലെന്നും വിജിലൻസ്. വിജിലൻസ് അടുത്ത ആഴ്ച റിപ്പോർട്ട് നൽകും. എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്‍റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന്‍ പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് അന്വേഷണം നടത്തിയത്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പെട്രോൾ പമ്പിന്റെ…

Read More

സൗരോർജ കരാർ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ; പ്രമുഖ വ്യവസായി ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസ്

പ്രമുഖ വ്യവസായിയും ആഗോള കോടീശ്വരനുമായ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനക്കും കേസ്. 20 വർഷത്തിനുള്ളിൽ 2 ബില്യൺഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്. ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. അദാനി ഗ്രീൻ എനർജി ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടാൻ…

Read More

വ്യാജ പീഡനക്കേസ് തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ സംഭവം: പോലീസുകാരന്‍ അറസ്റ്റില്‍

വ്യാജ പീഡനക്കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ യുവാവില്‍ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലിസുകാരന്‍ അറസ്റ്റില്‍. മറ്റൊരു പോലിസുകാരന്‍ ഒളിവില്‍ പോയി. മുംബൈയിലെ നയാനഗര്‍ പോലിസ് സ്‌റ്റേഷനിലെ പ്രത്മേശ് പാട്ടീല്‍ എന്ന പോലിസുകാരനാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ അസിസ്റ്റന്റ് പോലിസ് ഇന്‍സ്‌പെക്ടര്‍ അമിത് അഹലാണ് ഒളിവില്‍ പോയിരിക്കുന്നത്. ഇയാളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി വിജിലന്‍സ് വകുപ്പ് അറിയിച്ചു. മരറോഡ് പ്രദേശത്തെ യുവാവിനെതിരെ ഒരു സ്ത്രീ നല്‍കിയ പരാതി വ്യാജമാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് സ്ത്രീ…

Read More

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല ; ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. അതേസമയം, തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള മൊഴിയിൽ ആവശ്യമെങ്കിൽ കൂടുതൽ അന്വേഷണം നടക്കട്ടെ എന്നാണ് കളക്ടറുടെ നിലപാട്. എഡിഎം കൈക്കൂലി…

Read More

കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണം: കെ മുരളീധരൻ

കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗുരുതരമായ ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയർന്നത്. ഇടത് മുന്നണിക്കുള്ളിൽ തീരുന്ന വിഷയം മാത്രമല്ല. തോമസ് കെ തോമസിനെതിരെയുള്ള കുറ്റം എന്താണ്? മന്ത്രിസഭയിൽ എടുക്കാൻ പറ്റാത്ത ആളാണ് തോമസ് കെ തോമസ് എന്നു മുഖ്യമന്ത്രി പറയുന്നതിലെ കാര്യമെന്താണ്? ഇതെല്ലാം കൃത്യമായി പുറത്ത് വരണമെന്നും തോമസ് കെ തോമസിനെ ചോദ്യം ചെയ്യണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. എം.എല്‍.എമാരെ…

Read More

എഡിഎമ്മിനെതിരായ കൈക്കൂലി പരാതി വ്യാജം?; പ്രശാന്തൻ്റെ ഒപ്പിൽ വ്യത്യാസം

എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തൻ്റെ ഒപ്പിൽ വെവ്വേറെയായതാണ് സംശയം ബലപ്പെടുത്തിയത്. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയ്യതി എൻഒസി അനുവദിച്ചുവെന്നാണെങ്കിൽ, രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു. അതിനിടെ നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. റവന്യൂ വകുപ്പ്…

Read More

‘കേസിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പണം നൽകാൻ ശ്രമിച്ചു’; കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

കൊൽക്കത്തിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ കേസിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പണം നൽകാൻ ശ്രമിച്ചതായി ആരോപണം. യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ശേഷം പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. സമഗ്രമായ അന്വേഷണം നടത്താതെ കേസ് വേഗം അവസാനിപ്പിക്കാൻ പൊലീസ് ശ്രമിച്ചെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ‘തുടക്കത്തിൽ തന്നെ പൊലീസ് കേസ് ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്. മൃതദേഹം കാണാൻ ഞങ്ങളെ അനുവദിച്ചില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ട് പോയപ്പോൾ ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നു. മൃതദേഹം കൈമാറിയ…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ ; സംഭവം പത്തനംതിട്ട വെച്ചൂച്ചിറയിൽ

പത്തനംതിട്ടയിൽ കരാ‍റുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിൽ. വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയർ വിജിയെയാണ് പിടികൂടിയത്. 37,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പഞ്ചായത്തിലെ കുളം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.

Read More

പിഎസ്സി കോഴ വിവാദം: നിയമ പോരാട്ടം തുടരുമെന്ന് പ്രമോദ് കോട്ടൂളി

പിഎസ്സി കോഴ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ പ്രമോദ് കോട്ടൂളി, ജില്ലാ നേതൃത്വതതിനെതിരെ കടുത്ത നിലപാടുമായി രംഗത്ത്.എല്ലാത്തിലും പ്രതികരിച്ചാല്‍ ജീവനുണ്ടാകില്ല, പാർട്ടിയെ ഒരു വിഭാഗം തെട്ടിധരിപ്പിച്ചു. പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണം. നിയമ പോരാട്ടം തുടരും. പാർട്ടിയില്‍ നിന്ന്  പുറത്താക്കിയ കാര്യം തന്നെ  അറിയിച്ചിട്ടില്ല. പ്രമോദ് കോഴ വാങ്ങിയോയെന്ന് പൊതു സമൂഹത്തിന് അറിയണം. അതിന് വേണ്ടിയാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. പ്രമോദിനെ പുറത്താക്കിയ വാര്‍ത്താകുറിപ്പ് പങ്ക് വച്ച സിപിഎം ജില്ലാ കമ്മറ്റി അംഗം…

Read More