
കേരളത്തിലെ ബ്രാഹ്മണർ ഭൂരിഭാഗവും പട്ടിണിയിലെന്ന് ജി സുധാകരൻ
കേരളത്തിലെ ബ്രാഹ്മണർ പാവങ്ങളാണെന്ന പ്രസ്താവനയുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ രംഗത്ത്. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്മണ കുടുംബങ്ങളും ഇപ്പോൾ പട്ടിണിയിലാണ്. ഭൂമിയില്ല, അവർക്ക് ഒന്നുമില്ല കേരളത്തിൽ. വല്ല സർക്കാർ ഉദ്യോഗമോ, ക്ഷേത്രങ്ങളിലെ പൂജയോ അല്ലാതെ അവർക്കെന്താണുള്ളതെന്നു ചോദിച്ച അദ്ദേഹം കിളക്കാനും കുഴിക്കാനുമൊന്നും അവർക്ക് പറ്റില്ലെന്നും അത് പരമ്പാരഗതമായിട്ടുള്ള ജനറ്റിക്സ് ഡെവലപ്മെന്റാണെന്നും പറഞ്ഞു.