
ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് ബോണസ്, 27.7 കോടി ദിർഹം അനുവദിച്ച് ശൈഖ് മുഹമ്മദ്
മികച്ച പ്രകടനം കാഴ്ചവെക്കുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 27.7 കോടി ദിർഹം അനുവദിച്ചു. വെള്ളിയാഴ്ച ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതാദ്യമായല്ല സർക്കാർ ജീവനക്കാർക്ക് വൻ തുക ബോണസ് അനുവദിക്കുന്നത്. 2023ൽ 15.2 കോടി ദിർഹം ബോണസായി സർക്കാർ…