കുട്ടികളുടെ സംരക്ഷണം; മതം നിർണായക ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി

കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ മതം നിർണായക ഘടകമല്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. സ്വാഭാവിക രക്ഷിതാവ് എന്ന നിലയിൽ കുട്ടിയുടെ സംരക്ഷണാവകാശം മുസ്‍ലിം നിയമപ്രകാരം തനിക്ക് നൽകണമെന്ന കുട്ടിയുടെ പിതാവിന്റെ വാദം നിരാകരിച്ചു കൊണ്ടാണ് ഹൈകോടതി വിധി പറഞ്ഞത്. ഡൽഹിയിൽ അമ്മയോടൊപ്പം താമസിക്കുന്ന മൂന്ന് വയസ്സുള്ള മകളുടെ സംരക്ഷണം നൽകണമെന്ന മുസ്‍ലിം മതവിഭാഗത്തിൽപെട്ട പിതാവിന്റെ ഹേബിയസ് കോർപസ് ഹർജി തള്ളിക്കൊണ്ടാണ് ജ. സാരംഗ് കോട്‌വാളും ജ. എസ്.എം മോദകും അങ്ങുന്ന ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഇസ്‍ലാമിക നിയമപ്രകാരം,…

Read More

ശബ്ദമലിനീകരണത്തിനെതിരെ നടപടിയെടുക്കണം; ‘ഉച്ചഭാഷിണി ഒരു മതത്തിന്‍റെയും അവിഭാജ്യ ഘടകമല്ല’: ബോംബെ ഹൈക്കോടതി

ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്‍റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. മുംബൈ ആന്‍റ് മഹാരാഷ്ട്ര പൊലീസ് ആക്‌ട് പ്രകാരം ശബ്ദമലിനീകരണ നിയമങ്ങളും പരിസ്ഥിതി സംരക്ഷണ നിയമവും നടപ്പിലാക്കാൻ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. മതം നോക്കാതെ ഡെസിബെൽ ലെവൽ നിയന്ത്രിക്കാൻ നടപടി വേണമെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് സി ചന്ദക് എന്നിവരുടെ ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിച്ചു. അസഹനീയവും ശല്യവുമാകുന്നതുവരെ ഉച്ചഭാഷിണികളെ കുറിച്ച് പൊതുവെ ആളുകൾ പരാതിപ്പെടാറില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരൻ ആരെന്ന് പുറത്ത്…

Read More

‘താൽപ്പര്യമില്ലായ്മ’; വിവാ​ഹം കഴിഞ്ഞ് വെറും 17 ദിവസം: വിവാഹം അസാധുവാക്കി ഹൈക്കോടതി

യുവ ദമ്പതികളുടെ വിവാഹം റദ്ദാക്കി ബോംബെ ഹൈക്കോടതി ഉത്തരവ്. ഭർത്താവിന് പങ്കാളിയോട് താൽപ്പര്യമില്ലെന്ന കാരണത്താലാണ് ഔറംഗബാദ് കോടതി യുവ ദമ്പതികളുടെ വിവാഹം അസാധുവാക്കിയത്. ദമ്പതികളുടെ നിരാശ അവഗണിക്കാനാവില്ലെന്നും വിവാഹം റദ്ദാക്കുകയാണെന്നും കോടതി വിധിയിൽ പറയുന്നു.  വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 26 കാരിയായ യുവതി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രുവരിയിൽ കോടതി ഈ അപേക്ഷ നിരസിച്ചു. ഇതിനെത്തുടർന്നാണ് ഭർത്താവ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. സാധാരണ രീതിയിൽ നിന്നും ഈ കേസിൽ പങ്കാളിയോടുള്ള താൽപ്പര്യമില്ലായ്മ വ്യത്യസ്തമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു….

Read More

ചന്ദ കോച്ചറിനും ദീപക് കോച്ചറിനും ജാമ്യം നൽകി ബോംബെ ഹൈക്കോടതി

വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ എന്നിവർക്കു ജാമ്യം. ഇരുവരുടെ അറസ്റ്റ് നിയമപരമല്ലെന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ചന്ദ കോച്ചർ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് ഡിസംബർ 23നു ചന്ദ കോച്ചറിനെയും ദീപക് കോച്ചറിനെയും സിബിഐ അറസ്റ്റ് ചെയ്തത്. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം തങ്ങളെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന ഇരുവരുടെയും വാദം ബോംബെ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു….

Read More