
മനുഷ്യസ്വഭാവവും വ്യക്തിത്വവും നിർണയിക്കുന്നത് നിറമല്ലെന്ന് കെ.കെ രമ എംഎൽഎ
സമൂഹത്തിൽ ഉന്നത പദവിയിലിരിക്കുന്ന വ്യക്തികൾ പോലും മാനസികമായി ഇത്തരത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് കെ.കെ രമ എംഎൽഎ. നിറത്തിൽ എന്താണ് കാര്യമുള്ളതെന്നും നിറമാണോ മനുഷ്യ സ്വഭാവവും വ്യക്തിത്വവും നിർണയിക്കുന്നതെന്നും അങ്ങനെ ആർക്കാണ് സങ്കൽപമുള്ളതെന്നും കെ.കെ രമ എംഎൽഎ ചോദിച്ചു. ഉണ്ടെങ്കിൽ അത് മാറേണ്ടതുണ്ടെന്നും ഇതിനെതിരെ അതിശക്തമായി സമൂഹം നിൽക്കണമെന്നും കറുപ്പിന്റെ പേരിൽ ആർക്കെങ്കിലും അപകർഷബോധം ഉണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടതാണെന്നും കെകെ രമ വ്യക്തമാക്കി. പ്രതിഷേധമുണ്ടാകുമ്പോൾ കരിങ്കൊടിയാണ് സാധാരണ കാണിക്കാറ്. കറുപ്പ് പ്രതിഷേധമാണെന്നും മോശമാണെന്നുമുള്ള സൂചനകൾ ഇത്…