പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാഹുൽ​ഗാന്ധിക്കെതിരെ പോസ്റ്റുമായി രം​ഗത്തെത്തിയ ബിജെപി ഐടി സെല്ലിനെതിരെ കേസ്

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ പോസ്റ്റുമായി രം​ഗത്തെത്തിയ ബിജെപി ഐടി സെല്ലിനെതിരെ കേസെടുത്തു. കോൺ​ഗ്രസ് നേതാവിന്റെ പരാതിയിൽ ബെം​ഗളൂരു ഹൈ​ഗ്രൗണ്ട്സ് പോലീസാണ് കേസെടുത്തിരിക്കുന്നത്. രാഹുൽ ​ഗാന്ധിയുടെ വിദേശ പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കർണാടക ബിജെപിയുടെ എക്സ് പേജിലെ പോസ്റ്റ്. ‘ഓരോ തവണ രാഹുൽഗാന്ധി രാജ്യം വിടുമ്പോഴും നാട്ടിൽ ഒരു കുഴപ്പം സംഭവിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്. #PahalgamTerroristAttack, #Hindus തുടങ്ങിയ ഹാഷ്‌ടാഗുകളും ഇതോടൊപ്പം പങ്കുവച്ചിരുന്നു. ട്വീറ്റിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രം​ഗത്തെത്തുകയും പൊലീസിൽ പരാതി…

Read More