
സൗദി ചെങ്കടൽ തീരത്ത് ജൈവവൈവിധ്യ സർവേക്ക് തുടക്കം
സൗദി അറേബ്യയുടെ ചെങ്കടൽ തീരത്ത് ജൈവവൈവിധ്യ സർവേ നടത്തുന്നതിനും പ്രദേശത്തെ ജീവജാലങ്ങളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനുമുള്ള പദ്ധതിക്ക് തുടക്കം. നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെന്റാണ് ചെങ്കടൽ തീരത്തെ ജൈവവൈവിധ്യ സർവേ നടത്തുന്നതിനുള്ള സമഗ്ര ശാസ്ത്രീയ പദ്ധതി നടപ്പാക്കുന്നത്. സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതിലെ പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരതയെ പിന്തുണക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി സർവേ കേന്ദ്രം തയാറാക്കിയ പരിസ്ഥിതി സംവേദനക്ഷമത ഭൂപടത്തെ അടിസ്ഥാനമാക്കിയാണ് ഇത്. പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങളോടുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയിൽനിന്നുള്ളതാണ്…