റോഡിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചയാൾ ഷാർജയിൽ പിടിയിൽ

റോഡിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചയാളെ ഷാർജ പൊലീസ് പിടികൂടി. സമൂഹ മാധ്യമങ്ങളിൽ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. അറബ് വംശജനായ 20കാരനാണ് പിടിയിലായത്. ഗതാഗത സുരക്ഷ നിയമങ്ങൾ ലംഘിക്കുകയും മറ്റു റോഡ് ഉപയോക്താക്കളുടെ ജീവന് ഭീഷണിയാവുകയും ചെയ്ത കുറ്റങ്ങൾ ചുമത്തിയാണ് അറസ്‌റ്റെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. നമ്പർ പ്ലേറ്റ് ഇല്ലാതെ റോഡിൽ വാഹനം ഓടിക്കുക, ചുവന്ന ലൈറ്റിട്ട് വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എൻജിനിലോ ചേസിസിലോ മാറ്റങ്ങൾ വരുത്തുക…

Read More