ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിച്ചു; യുവാവ് മരിച്ചു

പന്തളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിച്ച് യുവാവ് മരിച്ചു. പന്തളം, കുരമ്പാല, പെരുമ്പുളിക്കൽ, വാലയ്യത്ത് സൂര്യയാലത്തിൽ സുരേഷ് കുമാറിന്റെ മകൻ സൂരജ് എസ് ആണ് മരിച്ചത്. 25 വയസായിരുന്നു. ഇന്ന് രാത്രി 7.45ന് പെരുമ്പുളിക്കൽ എൻ.എസ്.എസ് പോളിടെക്നിക് ഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് മടങ്ങിയെത്തിയത്. ശ്രീലേഖയാണ് മാതാവ്. ഒരു സഹോദരിയുണ്ട്. പന്തളം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Read More

സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പാലക്കാട് കണ്ണനൂരിൽ സ്വകാര്യ ദീർഘദൂര യാത്ര ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൽ മംഗലംഡാം സ്വദേശി ശിവദാസനാണ് മരിച്ചത്. 28 വയസായിരുന്നു. കുഴൽമന്ദം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കല്ലട ബസും യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബസ് തട്ടിയതിന് പിന്നാലെ യുവാവും ബൈക്കും ബസിൻ്റെ അടിയിൽപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു.

Read More

കൊച്ചിയിൽ മത്സര ഓട്ടം; ബസുകൾക്ക് ഇടയിൽപെട്ട് ബൈക് യാത്രിക മരിച്ചു, ഭ‍ർത്താവിന് ഗുരുതര പരുക്ക്

എറണാകുളം മേനക ജങ്ഷനിൽ ബസുകൾക്കിടയിൽപെട്ട് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മത്സരയോട്ടത്തിനിടെയാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം. തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്. 36 വയസായിരുന്നു. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കിൽ പുറകിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരുക്കേറ്റ ഇരുവരെയും ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനിതയെ രക്ഷിക്കാനായില്ല.

Read More

ഓട്ടോയിലും ബൈക്കിലും ഇടിച്ചിട്ട് കാർ നിർത്താതെ പോയി ; രണ്ട് പേർക്ക് പരിക്ക് , കാർ ഡ്രൈവർ കസ്റ്റഡിയിൽ

മാതമംഗലം ബസാറിൽ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കെഎസ്ഇബി സബ് എഞ്ചിനീയറായ കുറ്റൂർ നെല്യാട് സ്വദേശി പ്രദീപൻ ഓടിച്ചിരുന്ന കാറാണ് ഓട്ടോയിലും ബൈക്കിലും ഇടിച്ചത്. അപകടത്തിൽ പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവർ കാഞ്ഞിരങ്ങാട് സ്വദേശി രമേശൻ (48) പാണപ്പുഴ കച്ചേരിക്കടവ് ആഭി (11) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9:20 ഓടെയാണ് അപകടം. കാറിടിച്ചിട്ടും നിർത്താനോ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാത്ത കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് അപകട സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ആരോപിച്ചു. ഇയാളെ രാത്രി…

Read More

ഒരു ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ യമഹയുടെ ചിത്രീകരണം ആരംഭിച്ചു

പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് യമഹ. അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു മാസങ്ങൾക്കു മുമ്പ് പൂജ നടന്നത്. . സുധീ ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബാംഗ്ലൂർ,കായംകുളം,ഹരിപ്പാട് മുതുകുളം, മാവേലിക്കര, പരിസരപ്രദേശങ്ങളാണ് ലൊക്കേഷൻ. പ്രധാന അഭിനേതാക്കൾ….

Read More

ബൈക്കിന് പിന്നിലിരിക്കുന്ന ആളോട് ഇനി സംസാരിക്കരുത്; പിഴ ഈടാക്കാൻ എംവിഡി

ബൈക്കിനുപിന്നിൽ ഇരിക്കുന്ന ആളോട് ഒരുകാരണവശാലും സംസാരിക്കരുത്. സംസാരിച്ചാൽ ബൈക്കുടമ പിഴകൊടുക്കേണ്ടി വരും. ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിൽ ഇരിക്കുന്ന ആൾ സംസാരിച്ചാൽ പിഴ ഉൾപ്പടെയുള്ള നടപടിക്ക് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. ബൈക്ക് ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും ഹെൽമറ്റ് ധരിച്ച് സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുകയും അത് അപകടത്തിന് ഇടയാക്കിയേക്കുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നിർദ്ദേശം. ഇങ്ങനെ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കാമെന്ന് എല്ലാ ആർടിഒമാർക്കും അയച്ച സർക്കുലറിൽ ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ മനോജ്…

Read More

ബൈക്കിന് സൈഡ് നൽകിയില്ല , ബസ് ഡ്രൈവർക്ക് ക്രൂരമർദനം ; ഒളിവിൽ പോയ പ്രതികൾ പിടിയിൽ

ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് പഴുന്നാനയില്‍ റോഡില്‍ ബസ് തടഞ്ഞുനിര്‍ത്തി ബസില്‍ കയറി യാത്രക്കാരുടെ മുന്നിലിട്ട് ഡ്രൈവറെ മര്‍ദിച്ച യുവാക്കളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂര്‍ പുതുവീട്ടില്‍ മുഹമ്മദ് ഷാഫി (23), ചെമ്മന്തട്ട പഴുന്നാന പുഴങ്ങരയില്ലത്ത് ഫയാസ് (30) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാവറട്ടിയില്‍നിന്നും അറസ്റ്റു ചെയ്തത്. ഇരുവര്‍ക്കുമെതിരേ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. ഒരാഴ്ച മുമ്പ് കുന്നംകുളം -പഴുന്നാന റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫിദ മോള്‍…

Read More

ബ്രിജ്ഭൂഷണ്‍ സിങിന്‍റെ മകന്‍റെ അകമ്പടി വാഹനമിടിച്ച് 2 മരണം; ഡ്രൈവർ അറസ്റ്റിൽ

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ സിംഗിന്‍റെ മകൻ കരൺ ഭൂഷൺ സിംഗിന്‍റെ അകമ്പടി വാഹനം ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ഉത്തർപ്രദേശിലെ ഗോണ്ടയില്‍ വച്ചാണ് അപകടം ഉണ്ടായത്. കൈസർഗഞ്ച് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയാണ് കരൺ ഭൂഷൺ സിംഗ്. മരിച്ചവരില്‍ ഒരാള്‍ 17 വയസ്സുകാരനായ റെഹാൻ ഖാൻ ആണ്. 24 വയസ്സുള്ള ഷെഹ്‌സാദ് ഖാൻ ആണ് രണ്ടാമത്തെയാള്‍. എസ്‌യുവി പിടിച്ചെടുത്ത പൊലീസ്, ഡ്രൈവർ ലവ്കുഷ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തു. ബ്രിജ് ഭൂഷണ്‍ സിംഗിന്‍റെ കുടുംബം നടത്തുന്ന…

Read More

കാട്ടുപന്നിയുടെ ആക്രമണം; പാലക്കാട് ബൈക്ക് യാത്രികന് പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം ചിറകുന്നേല്‍ വീട്ടില്‍ ബിനേഷിനാണ് പരിക്കേറ്റത്. കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശ്ശേരി പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ബിനേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ രണ്ടിടത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ നാല് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. ശരീരമാകെ മുറിവേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Read More

സ്‌കൂട്ടറിൽ നിന്ന് യുവതിയെ വലിച്ചു താഴെയിട്ടു; തിരുവല്ലയിൽ മദ്യപന്റെ പരാക്രമം

തിരുവല്ലയിൽ യുവതിയെ ബൈക്കിൽനിന്നു വലിച്ചു താഴെയിട്ട് മദ്യപന്റെ പരാക്രമം. കൈപിടിച്ചു തിരിക്കാനും ശ്രമിച്ചു. പൊലീസ് പിടിയിലായ പ്രതിയെ തിരുവല്ല ഗവ.ആശ്രുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകാനായി ജീപ്പിൽ കയറ്റിയപ്പോൾ യുവതിയുടെ ബന്ധുക്കൾ കൈകാര്യം ചെയ്തു. ആശുപത്രിയിൽ വച്ചും പ്രതിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായി. പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചശേഷം പുറത്തിറങ്ങിയ ആളാണ് ആക്രമിച്ചത്. വാഹനത്തിൻറെ താക്കോൽ ഊരിയശേഷം പെൺകുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. വേങ്ങൽ സ്വദേശിനിയായ യുവതിയുടെ കൈയ്ക്കും താടിക്കും പരുക്കുണ്ടെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്…

Read More