മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; ഭൂപേഷ് ബാഗേലിന്റെ വസതികളിൽ സിബിഐ റെയ്ഡ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് കോൺ‍​ഗ്രസ് ജനറൽ സെക്രട്ടറിയും മുൻ ഛത്തീസ്​ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാ​​ഗേലിന്റെ വസതികളിൽ‍ സിബിഐ റെയ്ഡ്. ഇന്ന് രാവിലെയാണ് റെയ്ഡിനായി സിബിഐ സംഘം ബാ​ഗേലിന്റെ റായ്പ്പൂരിലെയും ഭിലായിലെയും വസതികളിൽ‍ എത്തിയത്. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ‍ പോവുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്ര അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റിൽ അറിയിച്ചു. സിബിഐ നടപടിയിൽ കോൺ​​ഗ്രസോ ബാ​ഗേലോ പേടിക്കില്ലെന്നാണ്‌ ഛത്തീസ്​ഗഢ് കോൺ​ഗ്രസ് കമ്യൂണിക്കേഷൻ വിങ് മേധാവി സുശീൽ ആനന്ദ്…

Read More

മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെ വസതിയടക്കം ഛത്തീസ്ഗഢിലെ നിരവധിയിടങ്ങളിൽ ഇഡി റെയ്ഡ്

മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെ വസതിയടക്കം ഛത്തീസ്ഗഢിലെ നിരവധിയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മദ്യ അഴിമതിയു​മായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. മുൻമുഖ്യമന്ത്രിയുമായി ബന്ധമുള്ള 14 ഓളം കേ​ന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിരവധി രേഖകൾ റെയ്ഡിന്റെ ഭാഗമായി ഇ.ഡി അധികൃതർ പരിശോധിക്കുന്നുണ്ട്. എന്നാൽ ഏഴുവർഷമായി കൊണ്ടുനടന്നിട്ടും ഒടുവിൽ തുമ്പില്ലെന്ന് കോടതി തള്ളിക്കളഞ്ഞ കള്ളക്കേസിലാണ് ഇപ്പോൾ ഇ.ഡി അന്വേഷണം നടത്തുന്നതെന്ന് ഭൂപേഷ് ഭാഘേൽ പ്രതികരിച്ചത്. മുൻമുഖ്യമന്ത്രിയുടെ മകൻ ചൈതന്യ ഭാഘേലിന്റെ വീട്ടിലും ഇ.ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. മദ്യഅഴിമതിയുടെ…

Read More